ആപ്പ്ജില്ല

സംസ്ഥാനത്ത് സിനിമാ തീയറ്ററുകള്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും അടച്ചിടും

സിനിമ തീയറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാല്‍ മാത്രമേ ഒടിടി പ്ലാറ്റ്‌ഫോമില്‍ സിനിമ റിലീസ് ചെയ്യാവൂ എന്നായിരുന്നു തീയറ്റര്‍ ഉടമകളും സിനിമാ നിര്‍മ്മാതാക്കളും തമ്മില്‍ ഉണ്ടാക്കിയ ധാരണ.

Edited byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 6 Jun 2023, 9:37 pm
കൊച്ചി: സംസ്ഥാനത്ത് സിനിമാ തീയറ്ററുകള്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും അടച്ചിടും. കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന തീയറ്റര്‍ സംഘടനയായ ഫിയോക്കിന്റേതാണ് തീരുമാനം. 2018 സിനിമ കരാര്‍ ലംഘിച്ച് ഒടിടിക്ക് മുമ്പ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഫിയോക്കിന്റെ തീരുമാനം.
Samayam Malayalam theatre toi


Also Read: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദ്യ കാസർകോട്ടും ജോലി ചെയ്തു; കേസെടുത്ത് പോലീസ്

ബുധനാഴ്ചയും മറ്റെന്നാളുമായി സിനിമ കാണുന്നതിനായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുമെന്ന് ഉടമകള്‍ പറഞ്ഞു. സിനിമ തീയറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാല്‍ മാത്രമേ ഒടിടി പ്ലാറ്റ്‌ഫോമില്‍ സിനിമ റിലീസ് ചെയ്യാവൂ എന്നായിരുന്നു തീയറ്റര്‍ ഉടമകളും സിനിമാ നിര്‍മ്മാതാക്കളും തമ്മില്‍ ധാരണ ഉണ്ടാക്കിയത്. എന്നാല്‍, ആ കരാര്‍ ലംഘിച്ച് പല സിനിമകളും ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തുന്നതായും നിര്‍മ്മാതാക്കള്‍ പറഞ്ഞു.


Also Read: പൂജ നടത്തി പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയില്‍

തീയറ്ററുകളില്‍ നല്ല തിരക്കുണ്ടായ ചിത്രമായ 2018 നാളെ ലിവ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. ചിത്രം ഇറങ്ങി 33ാം ദിവസമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. തിയറ്റര്‍ ഉടമകളുമായി സിനിമ നിര്‍മ്മാതാക്കള്‍ ഉണ്ടാക്കിയ കരാറിന്റെ ലംഘനമാണ് ഇതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. 'ഇത്തരത്തില്‍ മുന്നോട്ടുപോകാനാവില്ല. തീയറ്റര്‍ വ്യവസായം വലിയ പ്രതിസന്ധിയിലാണ്. റിലീസ് ചെയ്ത ചിത്രങ്ങള്‍ നേരത്തെ ഒടിടിയില്‍ എത്തുന്ന സാഹചര്യത്തില്‍ കുടുംബങ്ങള്‍ സിനിമ കാണാനായി തീയറ്ററില്‍ എത്തുന്നില്ലെന്നും' ഉടമകള്‍ പറഞ്ഞു.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്