ആപ്പ്ജില്ല

സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി അഞ്ചിന് തുറക്കും; നിർദേശങ്ങൾ ഇങ്ങനെ

കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിലാണ് സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ പ്രഖ്യാപനം ഉണ്ടായത്

Samayam Malayalam 1 Jan 2021, 7:28 pm
തിരുവനന്തപുരം: കേരളത്തിലെ കൊവിഡ്-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ ജനുവരി അഞ്ച് ചൊവ്വാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഒരു വര്‍ഷമായി അടച്ചിട്ട സിനിമാ തീയറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Samayam Malayalam മുഖ്യമന്ത്രി പിണറായി വിജയൻ. Photo: TOI
മുഖ്യമന്ത്രി പിണറായി വിജയൻ. Photo: TOI


Also Read: കേരളത്തിൽ ഇന്ന് 4991 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 23 മരണം

പകുതി സീറ്റുകളിൽ മാത്രമായിരിക്കും കാഴ്‌ചക്കാരെ അനുവദിക്കുക. അതായത് പകുതി ടിക്കറ്റുകൾ മാത്രമേ തിയേറ്റർ ഉടമകൾ വിൽക്കാൻ പാടുള്ളൂ. ആരോഗ്യവകുപ്പ് നിർദേശിക്കുന്ന കൊവിഡ് മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും തീർച്ചയായി പാലിക്കണം. വീഴ്‌ച വരുത്തുന്ന തിയേറ്ററുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. സിനിമാശാലകള്‍ അണുവിമുക്തമാക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഒരു വർഷമായി സംസ്ഥാനത്തെ തിയേറ്ററുകൾ അടഞ്ഞ് കിടക്കുകയാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിനാളുകൾ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളോടെ തിയേറ്ററുകൾ തുറക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു വർഷമായി സംസ്ഥാനത്തെ തിയേറ്ററുകൾ അടഞ്ഞ് കിടക്കുകയാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിനാളുകൾ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളോടെ തിയേറ്ററുകൾ തുറക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: സംസ്ഥാനത്ത് വാക്‌സിനേഷനായി രജിസ്റ്റർ ചെയ്തത് 3.13 ലക്ഷം പേർ; തയ്യാറെടുപ്പുകൾ ഇങ്ങനെ

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും കലാപരിപാടികളും നിയന്ത്രണങ്ങൾ പാലിച്ച് ജനുവരി അഞ്ച് മുതൽ ആരംഭിക്കാം. ആളുകളുടെ എണ്ണം കൃത്യമായി നിയന്ത്രിക്കണം. പോലീസ് ഉദ്യോഗസ്ഥരും സെക്‌ടറൽ മജിസ്‌ട്രേറ്റുമാരും അതുറപ്പാക്കും. മതപരമായ ഉത്സവങ്ങൾ സാംസ്കാരികപരിപാടികൾ കലാപരിപാടികൾ എന്നിവയ്ക്ക് ഇൻഡോറിൽ പരമാവധി 100 പേരെയും ഔട്ട്‍ഡോറിൽ പരമാവധി 200 പേരെയും അനുവദിക്കും. എക്‌സിബിഷൻ ഹാളുകൾ നിയന്ത്രണങ്ങളോടെ അനുവദിക്കും. സ്‌പോട്‌സ് പരിശീലനങ്ങൾ അനുവദിക്കും. എസ്‌സി, എസ്‌ടി വിദ്യാർഥികൾക്കായുള്ള ഹോസ്‌റ്റലുകൾ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്