ആപ്പ്ജില്ല

ഫുട്ബോള്‍ താരമായ കഥ വെളിപ്പെടുത്തി സികെ വിനീത്

ആ സീസര്‍കട്ടാണ് തന്നെ ഫുട്ബോളിന്‍റെ വഴിയിലേക്ക് തിരിച്ചുവിട്ടതെന്നും വിനീത്

Samayam Malayalam 11 Oct 2018, 10:50 pm
കൊച്ചി: താന്‍ ഫുട്ബോള്‍ താരമായ കഥ തുറന്നുപറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിര താരം സികെ വിനീത്. കേരളത്തിന്‍റെ കറുത്ത മുത്ത് ഐഎം വിജയനാണ് തന്‍റെ ഹീറോയെന്ന് തുറന്നുപറയുന്ന വിനീത് സിസേഴ്സ് കപ്പ് ഫൈനലില്‍ ഐഎം വിജയന്‍ വിജയന്‍ നേടിയ സിസര്‍ കട്ട് ഗോളാണ് തന്നെ ഫുട്ബോളിലേക്ക് എത്തിച്ചതെന്ന് വെളിപ്പെടുത്തുന്നു. ഐഎസ്എല്ലിന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സികെ ഇക്കാര്യം വെളിപ്പെടുത്തിയത്.
Samayam Malayalam ck vineeth


ഐഎം വിജയന്‍റെ ആ സീസര്‍ കട്ടിന്‍റെ പടം പിറ്റേന്ന് പത്രങ്ങളിലെല്ലാം വന്നിരുന്നു. ആ പടം വെട്ടി മുറിയില്‍ ഒട്ടിച്ചുവച്ചിരുന്നതായും വിനീത് പറയുന്നു. ആ സീസര്‍കട്ടാണ് തന്നെ ഫുട്ബോളിന്‍റെ വഴിയിലേക്ക് തിരിച്ചുവിട്ടതെന്നും വിനീത് പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്