ആപ്പ്ജില്ല

ഭാരത് ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരത്തിനിടെ സംഘര്‍ഷം

മുന്‍പ് ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് സമരം ചെയ്തതിനാണ് 5 നഴ്സുമാരെ പിരിച്ചുവിട്ടത്

TNN 15 Sept 2017, 3:20 pm
കോട്ടയം: പിരിച്ചു വിട്ട നഴ്സുമാരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി കോട്ടയം തിരുനക്കര ഭാരത് ആശുപത്രിയില്‍ നഴ്സുമാര്‍ നടത്തിയ സമരത്തില്‍ സംഘര്‍ഷം. സമരം ചെയ്യുന്ന നഴ്സുമാരെ അറസ്റ്റ് ചെയ്തു നീക്കാന്‍ പോലീസെത്തിയതാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്.
Samayam Malayalam clash during nurses strike in bharat hospital kottayam
ഭാരത് ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരത്തിനിടെ സംഘര്‍ഷം


മുന്‍പ് ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് സമരം ചെയ്തതിനാണ് 5 നഴ്സുമാരെ പിരിച്ചുവിട്ടത് . ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ പല നഴ്‌സുമാര്‍ക്കും പരിക്കേറ്റു. യു എന്‍ എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

കഴിഞ്ഞ 35 ദിവസമായി ഇവിടെ സമരം തുടരുകയാണ്. വേതന വര്‍ധന, വസ്ത്രം മാറുന്ന സ്ഥലത്ത് സ്ഥാപിച്ച സിസി ടി വി ക്യാമറ നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും നഴ്‌സുമാര്‍ ഉന്നയിച്ചിരുന്നു.

Clash during nurse's strike in Bharat hospital kottayam

Clash during nurse's strike in Thirunakkara Bharat hospital kottayam.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്