ആപ്പ്ജില്ല

എസ്എഫ്ഐയുടെ സർവകലാശാല മാർച്ചിൽ സംഘർഷം

സർവകലാശാല വൈസ് ചാന്‍സ്‌ലര്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം ഉണ്ടായത്

TNN 15 Dec 2017, 5:28 pm
തിരുവനന്തപുരം: കേരള സർവകലാശാലയിലേക്ക് നടത്തിയ എസ്എഫ്ഐ മാർച്ചിൽ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സർവകലാശാല വൈസ് ചാന്‍സ്‌ലര്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം ഉണ്ടായത്. വിദ്യാർഥികൾ ആസ്ഥാനത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
Samayam Malayalam clash in sfi march in kerala university
എസ്എഫ്ഐയുടെ സർവകലാശാല മാർച്ചിൽ സംഘർഷം


കഴിഞ്ഞ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലും അധ്യാപക നിയമന വിഷയം അവതരിപ്പിച്ചെങ്കിലും ചർച്ച ചെയ്യാതിരുന്നതിനെ തുടർന്ന് ബഹളമുണ്ടായിരുന്നു. ഇതേ സംഭവുമായി ബന്ധപ്പെട്ട് ബഹളം ഉയർന്നിരുന്നു. പിന്നീട് സർവകലാശാല വൈസ് ചാൻസലറെ സിൻഡിക്കേറ്റ് അംഗങ്ങൾ മുറിക്കുള്ളിൽ ബന്ദിയാക്കുകയും ചെയ്തിരുന്നു. അന്ന് പോലീസുമായി നടത്തിയ ചർച്ചയിൽ ധാരണയായ കാര്യങ്ങൾ നടപ്പിലാക്കാത്തതിനാലാണ് എസ്എഫ്ഐ വീണ്ടും പ്രതിഷേധവുമായി രംഗത്തു വന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്