ആപ്പ്ജില്ല

ഇടുക്കിയിലെ പട്ടയവിതരണം ഇന്ന്; യുഡിഎഫ് വിട്ടുനില്‍ക്കും

ഇടുക്കി ജില്ലയിൽ ഉപാധിരഹിത പട്ടയമേള ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ പട്ടയ വിതരണോദ്ഘാടനം നിർവഹിക്കും

TNN 21 May 2017, 8:07 am
കട്ടപ്പന: ഇടുക്കി ജില്ലയിൽ ഉപാധിരഹിത പട്ടയമേള ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ പട്ടയ വിതരണോദ്ഘാടനം നിർവഹിക്കും. 5000 പട്ടയങ്ങളാണ് ഇന്നു വിതരണം ചെയ്യുന്നത്.മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഇടുക്കിയിൽ എത്തുന്നത്. കട്ടപ്പനയില്‍ വെച്ചു നടക്കുന്ന പരിപാടിയിൽ റവന്യൂ മന്ത്രി ചന്ദ്രശേഖരന്‍ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി ജില്ലയിലെ എംഎല്‍എമാര്‍, മറ്റു ജന പ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
Samayam Malayalam cm inaugurates pattaya mela at idukki
ഇടുക്കിയിലെ പട്ടയവിതരണം ഇന്ന്; യുഡിഎഫ് വിട്ടുനില്‍ക്കും


അതേസമയം പട്ടയമേള ജനവഞ്ചനയെന്ന് ആരോപിച്ച് മേളയിൽനിന്നു യുഡിഎഫ് അംഗങ്ങൾ വിട്ടുനിൽകും. പട്ടയം ആവശ്യപ്പെട്ട മേഖലകളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് വിട്ടുനിൽക്കുന്നത്.

Distribution of Pattayam in Idukki


CM pinaryi Vijayan distribute 5000 Pattayam to Farmers in Idukki

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്