ആപ്പ്ജില്ല

ലൈറ്റ് മെട്രോയുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി

ഇ ശ്രീധരനായി അര മണിക്കൂര്‍ മുഖ്യമന്ത്രിയ്ക്ക് മാറ്റിവെയ്ക്കാമായിരുന്നില്ലേയെന്ന് മുരളീധരൻ

Samayam Malayalam 9 Mar 2018, 10:47 am
തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. പദ്ധതി സുതാര്യമായി നടപ്പാക്കാനാണ് ശ്രമമെന്നും ശ്രീധരന്റെ വൈദഗ്ധ്യം ആരും ചോദ്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Samayam Malayalam pinarayii


അതേസമയം പദ്ധതിയുടെ സാമ്പത്തികബാധ്യത പരിഗണിക്കേണ്ടതുണ്ടെന്നും കേന്ദ്രസര്ക്കാര് അനുമതിയില്ലാതെ പദ്ധതി നടപ്പാക്കാനാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയ്ക്കായി 1128 കോടി രൂപ കേന്ദ്രസര്ക്കാര് അനുവദിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഇ ശ്രീധരൻ കാണിക്കുന്ന ധൃതി സര്ക്കാരിന് കാണിക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.

വിഷയത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

അതേസമയം, ഡിഎംആര്സി പിൻമാറിയതിനു പിന്നിൽ സംസ്ഥാനസര്ക്കാരിന്റെ താത്പര്യക്കുറവാണെന്ന് കെ മുരളീധരൻ ആരോപിച്ചു. ശ്രീധരനായി മുഖ്യമന്ത്രിയ്ക്ക് അരമണിക്കൂര് മാറ്റിവയ്ക്കാമായിരുന്നില്ലേയെന്നും മുരളീധരൻ ആരാഞ്ഞു.

ശ്രീധരനെ ഒഴിവാക്കാനായി സംസ്ഥാനസര്ക്കാര് കൗശലപൂര്വ്വം കരുക്കള് നീക്കുകയായിരുന്നുവെന്നും അഴിമതിയ്ക്കു വേണ്ടിയാണോ ഇതെന്ന് സംശയിക്കണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

സംസ്ഥാന സര്ക്കാരിന്റെ ഭാഗത്തു നിന്നും കരാര് ഒപ്പിടാനുള്ള നടപടികള് പുരോഗമിക്കാത്തതുമൂലം പദ്ധതിയിൽ നിന്ന് ഡിഎംആര്സി പിന്മാറുകയാണെന്ന് ഇന്നലെയാണ് മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരൻ മാധ്യമങ്ങളെ അറിയിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്