ആപ്പ്ജില്ല

നീറ്റ് പരീക്ഷ മാറ്റണമെന്ന നിലപാട് കേരളം എടുത്തിട്ടില്ല: യെച്ചൂരിയുടെ നിലപാട് തള്ളി മുഖ്യമന്ത്രി

നേരത്തെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പരീക്ഷ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു.

Samayam Malayalam 27 Aug 2020, 11:58 pm
തിരുവനന്തപുരം: നീറ്റ് പരീക്ഷ മാറ്റണമെന്ന നിലപാട് സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയത്തിൽ കേന്ദ്രത്തെ ബന്ധപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Samayam Malayalam പിണറായി വിജയൻ
പിണറായി വിജയൻ


Also Read : മുഖം തിരിച്ചറിയുന്ന ക്യാമറകളും ആധുനിക സൗകര്യങ്ങളും മൂന്നാം മുറയും; മുസ്ലീങ്ങൾക്കായി ചൈനയിൽ ഒരുങ്ങുന്നത് വമ്പൻ രഹസ്യ ജയിൽ

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പരീക്ഷ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു.

കൊവിഡ് പ്രതിസന്ധിക്കിടെ നീറ്റ് പരീക്ഷ നടത്തുന്നതിന എതിരെ പ്രതീക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കാനിരിക്കതാണ് കേരളം മറ്റൊരു നിലപാട് എടുത്തിരിക്കുന്നത്.

Also Read : Fact Check : മഹാമാരിക്കിടെ പ്രധാനമന്ത്രി മോദി ആഘോഷിക്കുന്നുവോ ? പ്രചരിക്കുന്നത് പഴയചിത്രം

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഏഴ് മുഖ്യമന്ത്രിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച യോഗത്തില്‍ കഴിഞ്ഞ ദിവസം തീരുമാനത്തിലെത്തിയിരുന്നു. എന്നാല്‍, പരീക്ഷകള്‍ വൈകിയാൽ അധ്യയന വര്‍ഷം നഷ്ടമാകുമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരേ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്