ആപ്പ്ജില്ല

ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച്; സ്വപ്നാ സുരേഷിന്റെ മൊഴി പുറത്ത്

സ്പേസ് പാര്‍ക്കിലെ അവസരത്തെക്കുറിച്ച് എങ്ങിനെ അറിഞ്ഞുവെന്ന ചോദ്യത്തിന് ശിവശങ്കറാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സ്വപ്നയുടെ മൊഴി നല്‍കിയിട്ടുണ്ട്.

Samayam Malayalam 11 Oct 2020, 3:09 pm
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും യുഎഇ കോണ്‍സല്‍ ജനറലും 2017ല്‍ മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് സ്വകാര്യ കൂടിക്കാഴ്ച നടത്തിയതായി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴി. എന്‍ഫോഴ്സ്മെന്റിന് സ്വപ്ന നല്‍കിയ മൊഴി മാതൃഭൂമി ന്യൂസാണ് പുറത്തുവിട്ടത്.
Samayam Malayalam Swapna Suresh and Sandeep Nair arrested
സ്വപ്നാ സുരേഷ് (ഫയൽ ചിത്രം)


Also Read : സര്‍ക്കാരിനെ മറിച്ചിടാൻ ശ്രമം; ഹൈക്കോടതിക്കും സുപ്രീം കോടതി മുതിര്‍ന്ന ജഡ്ജിക്കുമെതിരെ ജഗൻ മോഹൻ റെഡി

യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറിന് ആയിരിക്കും ചുമതലയെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചുവെന്നും മൊഴിയിൽ സൂചിപ്പിക്കുന്നു. പിന്നീട് എല്ലാ കാര്യങ്ങള്‍ക്ക് ശിവശങ്കര്‍ തന്നെ വിലിച്ചതായും അങ്ങിനെയാണ് തങ്ങള്‍ തമ്മിലുള്ള ബന്ധം വളര്‍ന്നത് എന്നും സ്വപ്ന പറയുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read : കൊവിഡ്-19; സൗദിയിൽ ഇതുവരെ തൊഴിൽ നഷ്ടപ്പെട്ടത് 19,000ത്തിലധികം പ്രവാസികള്‍ക്ക്

അതിന് പുറമെ, മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നുവെന്നും സ്പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നുവെന്ന് മാതൃഭൂമി ചാനൽ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്പേസ് പാര്‍ക്കിലെ അവസരത്തെക്കുറിച്ച് എങ്ങിനെ അറിഞ്ഞുവെന്ന ചോദ്യത്തിന് ശിവശങ്കറാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സ്വപ്നയുടെ മൊഴി നല്‍കിയിട്ടുണ്ട്.

Also Read : പാകിസ്ഥാന്റെ നീക്കം തടുത്ത് സൈന്യം; നിയന്ത്രണ രേഖയ്ക്ക് സമീപത്തു നിന്നും എകെ 74 തോക്കുകളും തിരകളം പിടിച്ചെടുത്തു

കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച ഇത് സംബന്ധിച്ച് നിര്‍ണായക നീക്കങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ശിവശങ്കറിന് വ്യക്തമായ ധാരണയുണ്ടെന്നതിന്‍റെ തെളിവുകള്‍ അന്വേഷണ സംഘങ്ങള്‍ക്ക് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്