ആപ്പ്ജില്ല

മുഖ്യമന്ത്രി കേരള ജനതയെ തെറ്റിദ്ധരിപ്പിച്ചെന്ന് പി.എസ് ശ്രീധരന്‍ പിള്ള

മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളെയാകെ തെറ്റിദ്ധരിപ്പിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള

Samayam Malayalam 24 Aug 2018, 12:26 pm
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളെയാകെ തെറ്റിദ്ധരിപ്പിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. യുഎഇ യുടെ ധനസഹായവുമായി ബന്ധപ്പെട്ട് നൂറ്റാണ്ടിലെ വലിയ നുണയാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അങ്ങനെയൊരു സഹായം പ്രഖ്യാപിച്ചിട്ടേയില്ലെന്ന് ഇപ്പോള്‍ തെളിഞ്ഞു. മുഖ്യമന്ത്രിയും കേരളത്തിലെ സിപിഎമ്മും വിഷയത്തില്‍ മാപ്പ് പറയണമെന്നും ശ്രീധരന്‍ പിള്ള കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Samayam Malayalam PS Sreedharan Pillai


രാജ്യത്തിന്‍റെ പ്രധാനമന്ത്രിക്കെതിരെ സിപിഎമ്മും ഇടതുപക്ഷവും സംഘടിതമായ കുപ്രചരണമാണ് നടത്തിയത്. കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ രാഷ്ട്രീയ മുതലെടുപ്പായിരുന്നു സിപിഎമ്മിന്‍റെ ലക്ഷ്യം. സംസ്ഥാനത്ത് സേവാഭാരതിയും ആര്‍എസ്എസും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ വലിയ പങ്കാണ് വഹിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആര്‍എസ്എസിനോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തില്‍ ദുരന്തമുണ്ടായപ്പോള്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര നോദി ഇടപെട്ടിട്ടുള്ളത്. ചോദിച്ചതില്‍ കൂടുതല്‍ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കി. മുഖ്യമന്ത്രിപോലും സമ്മതിച്ച കാര്യമാണിത്. ദുരന്തമുണ്ടാപ്പോള്‍ തന്നെ കേന്ദ്രമന്ത്രിമാര്‍ ഓടിയെത്തി. എന്നിട്ടും സര്‍ക്കാരും പ്രതിപക്ഷവും കേന്ദ്രത്തിനെതിരെ ആരോപണങ്ങള്‍ പടച്ചുവിടുകയാണെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്