ആപ്പ്ജില്ല

ലോക്ക് ഡൗണില്‍ ജനങ്ങള്‍ സഹകരിച്ചു, ചിലര്‍ രാഷ്ട്രീയ താത്പര്യം വെച്ചു; മുഖ്യമന്ത്രി

Samayam Malayalam 2 May 2020, 2:30 pm
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ ജനങ്ങള്‍ എല്ലാവരും സര്‍ക്കാരിനൊപ്പം നിന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, ചിലര്‍ രാഷ്ട്രീയ താത്പര്യം വെച്ചുകൊണ്ട് പ്രവര്‍ത്തിച്ചെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളോട് രാഷ്ട്രീയ സംഘടനാ വിഷയങ്ങള്‍ വിശദീകരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Samayam Malayalam Pinarayi Vijayan PTI


സംസ്ഥാനത്തിന്റെ ചെലവ് വര്‍ധിച്ചതും വരവ് കുറഞ്ഞതും വിവിധ മേഖലകളിലെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും കേന്ദ്രസഹായം അനിവാര്യമാണെന്നും മുഖ്യമന്ത്രി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദൈനംദിന സംഘടനാ പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് സമൂഹ മാധ്യമങ്ങളിലൂടെ സിപിഎം പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

കൊവിഡ്- 19 നെതിരായ ലോക്ക് ഡൗണില്‍ ജനങ്ങള്‍ സര്‍ക്കാരിനോട് പൂര്‍ണ്ണമായി സഹകരിച്ചു. ചെലവ് വര്‍ധിക്കുകയും വരവ് ശോഷിക്കുകയും ചെയ്യുമ്പോള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രയാസത്തിലാകും. അത്തരമൊരു ഘട്ടത്തിലാണ് ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനം സര്‍ക്കാര്‍ കൈകൊണ്ടത്. എന്നാല്‍, സമൂഹത്തിന്റെ പൊതുതാത്പര്യം ഉള്‍ക്കൊണ്ട് കൊണ്ട് പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയ താത്പര്യം കൊണ്ട് ചിലര്‍ക്ക് കഴിയാത്ത സ്ഥിതിയുമുണ്ടായി', മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്