ആപ്പ്ജില്ല

കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്തും: ഇരട്ടക്കെലപാതകത്തില്‍ മുഖ്യമന്ത്രി

ഞായറാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്. അതേസമയം, വെഞ്ഞാറമൂട് കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

Samayam Malayalam 31 Aug 2020, 1:39 pm
തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിവൈഎഫ്‌ഐ നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊന്ന സംഭവത്തെ ശക്തമായി അപലപിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
Samayam Malayalam പിണറായി വിജയന്‍


Also Read: വെഞ്ഞാറമൂട് കൊലപാതകം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

'ഇരട്ടക്കൊലപാതകത്തിന് നേതൃത്വം നല്‍കിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊലപാതകത്തിന് കാരണമായ വിഷയങ്ങളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്തുന്നതിന് ഉതകുന്ന അന്വേഷണം നടത്തും. ഹഖ് മുഹമ്മദിനും മിഥിലാജിനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു', മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Also Read: കോടതി അലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷന് ഒരു രൂപ പിഴ വിധിച്ച് സുപ്രീംകോടതി

ഞായറാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്. അതേസമയം, വെഞ്ഞാറമൂട് കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ആക്രമണത്തിന് ഇരയായവര്‍ ബൈക്കില്‍ പോകുന്നതും കാറിലെത്തിയ സംഘം അവരെ പിന്തുടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ ഇതുവരെ 6 പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

Also Read: ചൈന നിയന്ത്രണരേഖ ലംഘിച്ചു; നീക്കം തടഞ്ഞ് ഇന്ത്യ

ഇന്നലെ രാത്രി ഡിവൈഎഫ്‌ഐ കലിങ്ങിന്‍ മുഖം യൂണിറ്റ് പ്രസിഡന്റ് ഹഖ് മുഹമ്മദ് (24), തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിതിലാജ് (32) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൂടെയുണ്ടായിരുന്ന എസ്എഫ്‌ഐ നേതാവ് ഷഹിനെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ ഷഹിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്