ആപ്പ്ജില്ല

റിസര്‍വ് ബാങ്കിനെതിരെ സഹകരണ ബാങ്കുകള്‍ നിയമ നടപടിക്ക്

സഹകരണ ബാങ്കുകള്‍ അടുത്ത ദിവസം റിസര്‍വ് ബാങ്കിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

TNN 13 Nov 2016, 5:14 pm
1000,500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു.
Samayam Malayalam co operative bank moves against rbi
റിസര്‍വ് ബാങ്കിനെതിരെ സഹകരണ ബാങ്കുകള്‍ നിയമ നടപടിക്ക്

സഹകരണ ബാങ്കുകള്‍ അടുത്ത ദിവസം റിസര്‍വ് ബാങ്കിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. പണ ലഭ്യത ഉറപ്പു വരുത്തണം എന്ന ആവശ്യമുന്നയിച്ചാണ് ഹര്‍ജി. പണമില്ലാത്തതിനാല്‍ ഇടപാടുകള്‍ നടക്കുന്നില്ലെന്നും. ദേശസാല്‍കൃത ബാങ്കുകള്‍ക്ക് നല്‍കുന്ന പരിഗണന കിട്ടണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കും.

നിലവില്‍ ഇടപാടുകാര്‍ക്ക് മടക്കി നല്‍കാന്‍ പണമില്ലാത്തതിനാല്‍ പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകള്‍ കടുത്ത പ്രതിസന്ധയിലാണ്. ഇടപാടുകാര്‍ക്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ തടസ്സമില്ലെങ്കിലും പഴയ നോട്ടുകള്‍ക്ക് പകരം പുതിയത് നല്‍കാന്‍ കഴിയില്ല. പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ ജില്ലാ ബാങ്കുകളും തയ്യാറാകാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്