ആപ്പ്ജില്ല

ഫിനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേൽക്കും: കളക്ടര്‍ അനുപമ

തോമസ് ചാണ്ടിയുടെ കയ്യേറ്റവിമഷയത്തിൽ കോടതി കളക്ടറെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു

TNN 4 Mar 2018, 9:03 am
ആലപ്പുഴ: വിമര്‍ശനത്തിൽ തളരില്ലെന്ന പരോക്ഷസന്ദേശവുമായി തോമസ് ചാണ്ടി കായൽ കയ്യേറ്റ വിഷയത്തിൽ കോടതിയുടെ രൂക്ഷവിമര്‍ശനമേറ്റ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമ. നികിത ഗിൽ എന്ന കവയിത്രിയുടെ ഫിനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേൽക്കുമെന്ന വരികള്‍ അനുപമ ഫേസ്ബുക്കിൽ കുറിച്ചിട്ടു.
Samayam Malayalam collector anupama writes she will ressurect like pheonix
ഫിനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേൽക്കും: കളക്ടര്‍ അനുപമ


''അവര്‍ നിന്നെ തോല്പിക്കാനും തകര്‍ക്കാനും ശ്രമിക്കും നിങ്ങളെ ചുട്ടെരിക്കും, അപമാനിക്കും, പരിക്കേല്പിക്കും, ഉപേക്ഷിക്കും. പക്ഷേ, അവര്‍ക്ക് നിങ്ങളെ നശിപ്പിക്കാനാവില്ല. ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്കുകതന്നെ ചെയ്യും'' എന്ന കവിതാശകലമാണ് ടി വി അനുപമ ഐഎഎസ് ഫേസ്ബുക്കിൽ കുറിച്ചത്. വെള്ളിയാഴ്ച രാത്രി വൈകിയാണ് കവിത പോസ്റ്റ് ചെയ്തത്.

മുൻ മന്ത്രി തോമസ് ചാണ്ടിയ്ക്കെതിരെ സ്വീകരിച്ച നടപടികളിൽ വരുത്തിയ പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കളക്ടറെ കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചത്. ലേക്ക് പാലസ് റിസോര്‍ട്ട് കയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിയ്ക്ക് അയച്ച രണ്ട് നോട്ടീസുകളിൽ സര്‍വേ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതായിരുന്നു വിമര്‍ശനത്തിന് കാരണം.

മന്ത്രിക്കുള്ള നോട്ടീസില്‍ സര്‍വേ നമ്പറില്‍ പിശകു പറ്റിയെന്നും പിന്നീട് തെറ്റ് ആവര്‍ത്തിച്ചുമെന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്. എന്നാല്‍, തെറ്റു തിരുത്തിയിരുന്നുവെന്നാണ് കളക്ടറുടെ നിലപാട്.

തോമസ് ചാണ്ടിയ്ക്കുള്ള നോട്ടീസിന്‍റെ കരട് തയ്യാറാക്കുമ്പോഴും സര്‍വേ നമ്പര്‍ പരിശോധിച്ചിരുന്നു. എന്നാൽ കോടതിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിൽ ഇത് എങ്ങനെ സംഭവിച്ചുവെന്നതിനെപ്പറ്റി അന്വേഷിക്കുമെന്നും ജീവനക്കാരെ വിശ്വാസത്തിലെടുത്താണ് മുന്നോട്ടു പോകുന്നതെന്നും അതിനാൽ ആരും ചതിച്ചിട്ടില്ലെന്നാണ് വിശ്വാസമെന്നും കളക്ടര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്