ആപ്പ്ജില്ല

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എഎം പരമൻ അന്തരിച്ചു

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന എഎം പരമൻ (92) അന്തരിച്ചു

Samayam Malayalam 11 Jun 2018, 10:14 am
തൃശ്ശൂർ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന എഎം പരമൻ (92) അന്തരിച്ചു. 1987 മുതല്‍ 1992 വരെ ഒല്ലൂര്‍ എംഎല്‍എയും ആയിരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങളാൽ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.
Samayam Malayalam Paraman


സിപിഎെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്നു. സംസ്ഥാന കൗൺസിൽ അംഗമായും എഎെടിയുസി സംസ്ഥാന വൈസ് പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ഉച്ചയ്ക്ക് 12 മണി മുതല്‍ സി.പി.ഐ ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെക്കും. പാറമേക്കാവ് ശാന്തിഘട്ടിലാണ് സംസ്കാരം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്