ആപ്പ്ജില്ല

നഷ്ട പരിഹാരത്തുക ഉയർത്തണമെന്ന് പികെ ബഷീർ എംഎൽഎ

പ്രളയക്കെടുതിയിൽ വീട് നഷ്ടമായവർക്കുള്ള നഷ്ടപരിഹാരത്തുക ഉയർത്തണമെന്ന് പി.കെ.ബഷീർ എംഎൽഎ

Samayam Malayalam 30 Aug 2018, 12:47 pm
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ വീട് നഷ്ടമായവർക്കുള്ള നഷ്ടപരിഹാരത്തുക ഉയർത്തണമെന്ന് പി.കെ.ബഷീർ എംഎൽഎ. 10 ലക്ഷം രൂപയായി ഉയർത്തണമെന്നാണ് എംഎൽഎ ആവശ്യപ്പെട്ടത്. തകർന്ന വീടിൻെറ ചിത്രം വേണമെന്ന് വില്ലേജ് ഓഫീസർമാർ ആവശ്യപ്പെട്ടതായി അറിയാൻ കഴിഞ്ഞു.
Samayam Malayalam PK Basheer


പ്രളയത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവർ എങ്ങനെയാണ് ഫോട്ടോ എടുത്ത് വെക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ സിപിഎം പിടിച്ചെടുക്കുന്ന രീതിയുണ്ട്. സിപിഎമ്മുകാരുടെ ഔദാര്യമായിട്ടല്ല സഹായം ലഭിക്കേണ്ടത്. ഇതിലൊന്നും രാഷ്ട്രീയം കലർത്തുന്നത് ശരിയല്ലെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ എംഎൽഎമാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെയും കൂടി അഭിപ്രായം കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്