ആപ്പ്ജില്ല

മരടിലെ എല്ലാ ഫ്ലാറ്റുടമകള്‍‍ക്കും 25 ലക്ഷത്തിന്‍റെ അടിയന്തര നഷ്ടപരിഹാരമില്ല; 14 ഉടമകള്‍ക്കായി 2.56 കോടി രൂപ നല്‍കാന്‍ ശുപാര്‍ശ

14 ഫ്ലാറ്റുടമകള്‍ക്കാണ് ആദ്യഘട്ടത്തില്‍ നഷ്ടപരിഹാരത്തിനുള്ള തുക ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായര്‍ സമിതി ശുപാര്‍ശ ചെയ്‍തിരിക്കുന്നത്. 13 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയാണ് ശുപാര്‍ശ

Samayam Malayalam 14 Oct 2019, 7:11 pm

ഹൈലൈറ്റ്:

  • കെട്ടിടത്തിന്‍റെ വിലയ്ക്ക് ആനുപാതികമായി നഷ്‍ടപരിഹാരം നിശ്ചയിക്കും
  • ഭൂമിവിലയുടെ രേഖകള്‍ നഗരസഭ കൈമാറി
  • ഫ്ലാറ്റ് വില്‍പ്പനയുടെ രേഖകള്‍ നല്‍കാന്‍ നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam new 9
കൊച്ചി: പൊളിച്ചു മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്ന മരടിലെ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലെ എല്ലാ ഫ്ലാറ്റ് ഉടമകള്‍ക്കും 25 ലക്ഷം രൂപ വീതം അടിയന്തര നഷ്ടപരിഹാരമില്ല. കെട്ടിടത്തിന്‍റെ വിലയ്ക്ക് ആനുപാതികമായി നഷ്‍ടപരിഹാരം നിശ്ചയിക്കാനാണ് ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായര്‍ സമിതിയുടെ തീരുമാനം. 14 ഫ്ലാറ്റുടമകള്‍ക്കാണ് നഷ്ട പരിഹാരത്തിനായി സമിതി ആദ്യ ഘട്ടത്തില്‍ ശുപാര്‍ശ ചെയ്‍തിരിക്കുന്നത്.

Also Read:മരട് ഫ്ലാറ്റ്: ജയിൽ ഒഴിവാക്കാൻ മുൻകൂർ ജാമ്യം തേടി ഫ്ലാറ്റ് നിർമാതാക്കൾ
13 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയാണ് നഷ്‍ടപരിഹാരത്തിനുള്ള ശുപാര്‍ശ. സ്ഥലവില,കെട്ടിടത്തിന്‍റെ വില, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ കണക്കാക്കിയാണ് ഇടക്കാല നഷ്ടപരിഹാരത്തിനുള്ള പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ജെയിന്‍ കോറല്‍ കോവ് ഫ്ലാറ്റിലെ ആറ് ഫ്ലാറ്റുടമകള്‍ക്കും ഗോള്‍ഡന്‍ കായലോരം, ആല്‍ഫ സെറീന്‍ ഫ്ളാറ്റുകളിലെ നാല് വീതം ഫ്ലാറ്റുടമകള്‍ക്കുമാണ് നഷ്ടപരിഹാരത്തിനായി ശുപാര്‍ശ ചെയ്‍തിരിക്കുന്നത്. ഭൂമിവിലയുടെ രേഖകള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് നഗരസഭാ സെക്രട്ടറി ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായര്‍ സമിതിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു.

ഫ്ലാറ്റുകളുടെ യഥാര്‍ത്ഥ വില്‍പന വിലയുടെ രേഖകള്‍ നല്‍കണമെന്ന് സമിതി ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്‍തു. നഷ്ടപരിഹാരത്തിനുള്ള അപേക്ഷയില്‍ നിന്ന് സത്യവാങ്മൂലം വേണമെന്ന നിബന്ധന തല്‍ക്കാലത്തേക്ക് ഒഴിവാക്കാനും സമിതി തീരുമാനിച്ചിട്ടുണ്ട്.അതേ സമയം മരടില്‍ ചട്ടം ലംഘിച്ച് ഫ്ലാറ്റ് നിര്‍മ്മിച്ചതിനെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി മരടിലെ അഞ്ച് ഫ്ലാറ്റ് നിര്‍മാതാക്കളെ ക്രൈംബ്രാഞ്ച് ചൊവ്വാഴ്‍ച മുതല്‍ ചോദ്യം ചെയ്‍തു തുടങ്ങും.

Also Read:മരടിലെ ഫ്ളാറ്റുകൾ കമ്പനികൾക്ക് കൈമാറി; എങ്ങനെയാകും ഇവ പൊളിക്കുക?

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്ക് തിങ്കളാഴ്ച നോട്ടീസ് നല്‍കിയിരുന്നു. ആല്‍ഫ വെ‍ഞ്ചേഴ്‍സ് ഫ്ലാറ്റ് നിര്‍മാതാവ് പോള്‍ രാജിനോടാണ് ചൊവ്വാഴ്‍ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പിന്നാലെ പോള്‍ രാജ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുകയും ചെയ്‍തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്