ആപ്പ്ജില്ല

കെഎസ്ആര്‍ടിസി: സ്ഥിരമാകാന്‍ 120 പ്രവര്‍ത്തിദിനം നിര്‍ബന്ധം

2008ല്‍ കെഎസ്‍ആര്‍ടിസി ജീവനക്കാരും മാനേജ്‍മെന്‍റും തമ്മിലുണ്ടാക്കിയ കരാറാണ് കേസിനാധാരം

TNN 25 Mar 2017, 12:44 pm
ന്യൂഡൽഹി: ഒാരോ വർഷവും ചുരുങ്ങിയത് 120 പ്രവൃത്തിദിവസം എന്ന തോതിൽ 10 വർഷം സേവനം അനുഷ്ഠിച്ചവരെ മാത്രം കെ.എസ്.ആർ.ടി.സിയില്‍ സ്ഥിരപ്പെടുത്തിയാൽ മതിയെന്ന് സുപ്രീംകോടതി. 120 പ്രവൃത്തി ദിവസങ്ങള്‍ ജോലിചെയ്യാതെ 10 വർഷം തികച്ചവരെയും സ്ഥിരപ്പെടുത്തണമെന്ന ഹൈക്കോടതിയുടെ വിധി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ ആദർശ് കുമാർ ഗോയൽ, യു.യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് അന്തിമ വിധി പുറപ്പെടുവിച്ചത്.
Samayam Malayalam completion of 120 working days compulsory to be permanent in ksrtc
കെഎസ്ആര്‍ടിസി: സ്ഥിരമാകാന്‍ 120 പ്രവര്‍ത്തിദിനം നിര്‍ബന്ധം


ഒരു മണിക്കൂർപോലും തികച്ച് ജോലി ചെയ്യാത്തവരെയും 120 ദിവസങ്ങള്‍ ജോലി ചെയ്തവരെയും ഒരുപോലെ കാണണമെന്ന ഹൈക്കോടതി നിലപാട് യുക്തിക്ക് നിരക്കാത്തതാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 2008ല്‍ കെഎസ്‍ആര്‍ടിസി ജീവനക്കാരും മാനേജ്‍മെന്‍റും തമ്മിലുണ്ടാക്കിയ കരാറാണ് കേസിനാധാരം.

Completion of 120 working days compulsory to be permanent in KSRTC

Supreme Court ordered 120 working days in an year for 10 years is compulsory to become permanent in KSRTC.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്