ആപ്പ്ജില്ല

കേരളത്തിലെ കോൺഗ്രസില്‍ ഗ്രൂപ്പുകളി പാടില്ലെന്ന് രാഹുൽ

കേരളത്തിൽ നിന്നുള്ള നേതാക്കന്മാരുമായി നടത്തിയ ചർച്ചയിൽ രാഹുൽ ശക്തമായ താക്കീത് നൽകിയെന്നാണ് സൂചന

TNN 7 Jul 2016, 5:02 pm
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ഒരു രീതിയിലുമുള്ള ഗ്രൂപ്പുകളി തുടരാൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള നേതാക്കന്മാരുമായി നടത്തിയ ചർച്ചയിൽ രാഹുൽ ശക്തമായ താക്കീത് നൽകിയെന്നാണ് സൂചന.
Samayam Malayalam cong in kerala should stop groupism rahul gandhi
കേരളത്തിലെ കോൺഗ്രസില്‍ ഗ്രൂപ്പുകളി പാടില്ലെന്ന് രാഹുൽ


ഗ്രൂപ്പ് അല്ല പാർട്ടി ആണ് വലുതെന്നുള്ള ചിന്ത എപ്പോഴും വേണം. ഗ്രൂപ്പു കളിക്കണമെന്ന് നിര്‍ബന്ധമുള്ളവർക്കു പാർട്ടിയിൽ നിന്നു പുറത്തു പോകാമെന്നു രാഹുൽ പറഞ്ഞു.തെരഞ്ഞെടുപ്പിലെ തോൽവി ആരുടെ മേലും അടിച്ചേൽപിക്കാൻ പാടില്ല, അതിന്റെ ഉത്തരവാദിത്തം എല്ലാവർക്കും കൂടിയുള്ളതാണ്. തോൽവിയുടെ പേരിൽ ഒരാളെയും കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

പല തലങ്ങളിലായുള്ള ജമ്പോ ഗ്രൂപ്പ് പിരിച്ചുവിടും. എ,ഐ ഗ്രൂപ്പുകൾ സുധീരനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ സുധീരനെ പിന്തുണച്ചുകൊണ്ടുള്ള രാഹുലിന്‍റെ ആമുഖ പ്രസംഗത്തോടെ നേതൃമാറ്റം എന്ന ആവശ്യം ചർച്ചയിൽ ആരും ഉന്നയിച്ചില്ല.

ഡിസിസി പ്രസിഡന്‍റുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവരുമായി നാളെ രാഹുൽ ചർച്ച നടത്തും. 30ഓളം നേതാക്കളുമായി രാഹുൽ പ്രത്യേകം ചർച്ചയും നടത്തി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്