ആപ്പ്ജില്ല

കോൺഗ്രസ്സിൽ അങ്കം മുറുകുന്നു: രാഹുല്‍ ഇടപെടുന്നു

കോൺഗ്രസിലെ സ്ഥാനാർഥി നിർണയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷൻ വി.എം. സുധീരനും തമ്മിലുള്ള തര്‍‍ക്കത്തിന് സമവായമാകുന്നില്ല

TNN 30 Mar 2016, 5:10 pm
ന്യൂ‍ഡല്‍ഹി: കോൺഗ്രസിലെ സ്ഥാനാർഥി നിർണയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷൻ വി.എം. സുധീരനും തമ്മിലുള്ള തര്‍‍ക്കത്തിന് സമവായമാകുന്നില്ല. പ്രശ്നത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നു. അഞ്ച് സിറ്റിങ് എംഎൽഎമാരുടെ സീറ്റുകളിൽ തർക്കം തുടരുന്ന സഹാചര്യത്തിലാണ് കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നത്.
Samayam Malayalam congress fight tightens rahul to step in
കോൺഗ്രസ്സിൽ അങ്കം മുറുകുന്നു: രാഹുല്‍ ഇടപെടുന്നു


രണ്ടു ദിവസമായി ചര്‍ച്ചകള്‍ നടക്കുകയാണെങ്കിലും മുഖ്യനും സുധീരനും സ്വന്തം നിലപാടുകളില്‍ നിന്ന് വ്യതിചലിക്കാന്‍ തയ്യാറാവാത്തതാണ് പ്രശ്നം രൂക്ഷമാവാന്‍ കാരണം. തന്റെ നിലപാട് മാറ്റേണ്ട സാഹചര്യമില്ലെന്ന് സുധീരൻ ഉറച്ചു നില്‍ക്കുകയാണ്. സിറ്റിങ് എംഎൽഎമാരുടെ കാര്യത്തിൽ ചർച്ച തുടരും. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ സ്ഥിതിഗതികളറിയിച്ചിട്ടുണ്ടെന്നും സുധീരൻ പറഞ്ഞു.

കോൺഗ്രസിൽ പ്രശ്നങ്ങളില്ലെന്നും തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ നടക്കുന്നതില്‍ഡ അസാധാരണമായി യാതൊന്നുമില്ലെന്നും ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

കെ.ബാബുവും ബെന്നി ബെഹന്നാനുമടക്കമുള്ള സിറ്റിങ് എംഎൽമാരുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ തന്നെയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അവര്‍ക്ക് മത്സരിക്കാനാവില്ലെങ്കില്‍ താനും മത്സരിക്കാനില്ല എന്നാണ് മുഖ്യന്‍റെ നിലപാട്.

ഗുലാം നബി ആസാദ്, മുകുൾ വാസ്നിക്, എ.കെ.ആന്റണി എന്നിവരുമായി ഇരു നേതാക്കളും ചർച്ച നടത്തുകയും ചെയ്തു. എന്നാല്‍ ചര്‍ച്ചയിലെ അന്തിമ തീരുമാനം വെളിവായിട്ടില്ല. അതോടെ സ്ക്രീനിങ് കമ്മറ്റി യോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റി.

കോന്നി, തൃക്കാക്കര, തൃപ്പൂണിത്തുറ, ഇരിക്കൂർ, പാറശാല മണ്ഡലങ്ങളിൽ സിറ്റിങ് എംഎൽഎമാരെ മാറ്റണമെന്നാണ് സുധീരന്റെ നിലപാട്. എ, ഐ ഗ്രൂപ്പുകൾ സുധീരന്റെ ഈ നിർദേശത്തിനെതിരാണ്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്