ആപ്പ്ജില്ല

നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ തുടങ്ങി

നെയ്യാറ്റിന്‍കര താലൂക്കിനെ നെടുമങ്ങാട് റവന്യൂ ഡിവിഷനില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു

Samayam Malayalam 11 May 2018, 8:22 am
തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്കിനെ നെടുമങ്ങാട് റവന്യൂ ഡിവിഷനില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. അനുകൂലികള്‍ ചിലയിടങ്ങളില്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
Samayam Malayalam pic (1)


നെയ്യാറ്റിന്‍കര താലൂക്ക് പ്രദേശത്തെ കെഎസ്‌ആര്‍ടിസി ഡിപ്പോകളില്‍നിന്ന് സര്‍വ്വീസ് നടത്താന്‍ അുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്. അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ തടയില്ല, എന്നാല്‍ ഈ സര്‍വ്വീസുകളെ താലൂക്കിലെ ഡിപ്പോകളില്‍ കയറാന്‍ അനുവദിക്കില്ലെന്നുമാണ് കോണ്‍ഗ്രസ് നിലപാട്.

താലൂക്കിനെ തിരുവനന്തപുരം ഡിവിഷനില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന സംഘടനകള്‍ ഹര്‍ത്താലുമായി സഹകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്