ആപ്പ്ജില്ല

ജി.മാധവൻ നായരും രാമൻ നായരും ഉൾപ്പെടെ അഞ്ച് പ്രമുഖർ ബിജെപിയിൽ

ഷാൾ അണിയിച്ച് കൊണ്ടാണ് അമിത് ഷാ ഇവരെ സ്വാഗതം ചെയ്തത്

Samayam Malayalam 28 Oct 2018, 12:03 pm
തിരുവനന്തപുരം: അമിത് ഷായുടെ സന്ദർശനത്തോടെ ബിജെപി സംസ്ഥാന ഘടകത്തിന് പുത്തനുണർവ്. കോൺഗ്രസ് നേതാവ് ജി.രാമൻ നായർ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് കൂടിയാണ് അദ്ദേഹം.
Samayam Malayalam pic (1)


ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നേരത്തെ ബിജെപി പരിപാടി രാമൻ നായർ ഉദ്ഘാടനം ചെയ്തിരുന്നു. ഇത് വിവാദമാവുകയും ചെയ്തിരുന്നു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍, വനിതാ കമ്മീഷന്‍ മുന്‍അംഗം പ്രമീളാ ദേവി എന്നിവരും ബിജെപിയിൽ ചേർന്നു.

മലങ്കര സഭാംഗം സി.തോമസ് ജോണ്‍, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്‍റ് കരകുളം ദിവാകരന്‍ നായര്‍ എന്നിവരാണ് മറ്റ് രണ്ട് പ്രമുഖർ. പാർട്ടിയിൽ ചേർന്നവരെയെല്ലാം അമിത് ഷാ ഷാളണിയിച്ച് കൊണ്ട് സ്വാഗതം ചെയ്തു.

അതേ സമയം മുൻ ഡിജിപി ടിപി സെൻകുമാർ തിരുവനന്തപുരത്ത് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ,നാരായണ വര്‍മ എന്നിവരും ബിജെപി ദേശീയ പ്രസിഡൻറിനെ സന്ദർശിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്