ആപ്പ്ജില്ല

ചില നേതാക്കൾ തോൽപ്പിക്കാൻ കൂട്ടുനിന്നു; മുരളിയേട്ടൻ ആ പറഞ്ഞത് ശരിയായില്ല: തുറന്ന് പറഞ്ഞ് പത്മജ വേണുഗോപാൽ

മുരളിയേട്ടനെതിരെ പറയാൻ എനിക്ക് പ്രയാസം ഉണ്ട്. പക്ഷേ ആരാണെങ്കിലും അതു ചെയ്യാൻ പാടില്ലായിരുന്നെന്ന് പത്മജ വേണുഗോപാൽ

Samayam Malayalam 28 Mar 2022, 12:46 pm
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ തന്നെ തോൽപ്പിക്കാൻ ചില നേതാക്കൾ കൂട്ടുനിന്നെന്ന് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. അടുത്തിടെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിനെക്കുറിച്ച് വിശദീകരിക്കവെയാണ് പത്മജയുടെ ആരോപണം. രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ പരിഗിക്കുന്നതിനിടെ തെരഞ്ഞെടുപ്പുകളിൽ തോറ്റവരെ സ്ഥാനാർഥികളാക്കരുതെന്ന് കെ മുരളീധരൻ പറഞ്ഞത് ശരിയായില്ലെന്നും അവർ പറഞ്ഞു. മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പത്മജ വേണുഗോപാലിന്‍റെ വാക്കുകൾ.
Samayam Malayalam congress leader padmaja venugopal on rajya election defeat and k muraleedharan
ചില നേതാക്കൾ തോൽപ്പിക്കാൻ കൂട്ടുനിന്നു; മുരളിയേട്ടൻ ആ പറഞ്ഞത് ശരിയായില്ല: തുറന്ന് പറഞ്ഞ് പത്മജ വേണുഗോപാൽ


​നേതാക്കൾ തോൽപ്പിക്കാൻ കൂട്ടുനിന്നു

ചില പാർട്ടിക്കാർ ദ്രോഹിച്ചെന്ന് ഫേസ്ബുക്ക് കുറിപ്പിൽ എഴുതിയത് നിയമസഭ തെരഞ്ഞെടുപ്പിലെ തൃശൂരിലെ തോൽവിയുടെ പശ്ചാത്തലത്തിലാണോ എന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് നേതക്കാൾക്കെതിരെ പത്മജ മനസ് തുറന്നത്. മണ്ഡലത്തിൽ തോറ്റത് 940 വോട്ടിനാണെന്നും ചില നേതാക്കൾക്ക് ചില ലക്ഷ്യങ്ങൾ ഉള്ളതിനാൽ തോൽപിക്കാൻ അവർ കൂട്ടുനിന്നെന്നുമാണ് പത്മജയുടെ ആരോപണം. ആരെല്ലാം ആണ് തനിക്കെതിരെ പ്രവർത്തിച്ചതെന്നും എന്തൊക്കെയാണ് അവർ ചെയ്തതെന്നും തനിക്ക് വ്യക്തമായി അറിയാമെന്നും പത്മജ പറയുന്നു.

ചതിച്ചുകൊണ്ട് മുന്നോട്ട് പോകാനാകില്ല

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എത്തിയപ്പോൾ വാഹനവ്യൂഹത്തിൽ കയറ്റാത്തതിനെതിരെ അന്ന് തന്നെ കെപിസിസിയ്ക്ക് പരാതി നൽകിയിരുന്നെന്നും പത്മജ മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. അത് ചെയ്തയാളുടെ പേര് പരസ്യമായി പറയാൻ ഇല്ലെന്നും നാട്ടുകാർക്കും പ്രവർത്തകർക്കും ഇത് വ്യക്തമായി അറിയാമെന്നും അവർ കൂട്ടിച്ചേർത്തു. "ചതിച്ചുകൊണ്ട് അധിക കാലം ആർക്കും മുന്നോട്ടു പോകാൻ കഴിയില്ല. അവർക്കു തിരിച്ചടി സംഭവിക്കുക തന്നെ ചെയ്യും." പത്മജ പറഞ്ഞു.

​തോറ്റവരെ പരിഗണിക്കരുതെന്ന മാനദണ്ഡത്തോട് യോജിപ്പില്ല

നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റവരെ രാജ്യസഭയിലേക്ക് പരിഗണിക്കരുതെന്ന മാനദണ്ഡത്തോട് യോജിപ്പില്ലെന്നും എല്ലാവരും എപ്പോഴെങ്കിലും തോറ്റിട്ടുള്ളവരല്ലെയെന്നും പത്മജ വേണുഗോപാൽ ചോദിക്കുന്നു. ഇത്തരമൊരു നിർദേശം ചേട്ടൻ പറഞ്ഞതുകൊണ്ട് അതിനെ വിമശിക്കുന്നതിനോട് പ്രയാസമുണ്ട്. എന്നാൽ ആരു പറഞ്ഞാലും അത് ശരിയായില്ല. തോൽവി എന്നത് ഒരാളുടെ വ്യക്തിപരമായ കുഴപ്പം കൊണ്ടു മാത്രം സംഭവിക്കുന്നതല്ലെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യസഭ സീറ്റ് താൻ ആഗ്രഹിച്ചിരുന്നില്ലെന്നും അതിനായി ശ്രമിച്ചിട്ടില്ലെന്നും പത്മജ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്