ആപ്പ്ജില്ല

ശബരിമല സന്ദർശിച്ച് റിപ്പോ‍ര്‍ട്ട് നൽകാൻ കോൺഗ്രസ് നേതാക്കൾ

ശബരിമലയിലെത്തുന്നത് മൂന്ന് മുൻമന്ത്രിമാര്‍

Samayam Malayalam 17 Nov 2018, 10:50 pm
തിരുവനന്തപുരം: ശബരിമല സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ മനസ്സിലാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ മൂന്ന് മുൻ മന്ത്രിമാരെ അയയ്ക്കാൻ കെപിസിസി തീരുമാനിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ, അടൂര്‍ പ്രകാശ്, വി എസ് ശിവകുമാര്‍ എന്നിവര്‍ ഞായറാഴ്ച ശബരിമലയ്ക്ക് തിരിക്കും. ഒൻപത് മണിയ്ക്ക് പത്തനംതിട്ടയിൽ എത്തുന്ന നേതാക്കള്‍ ശബരിമലയിൽ എത്തി കാര്യങ്ങള്‍ മനസ്സിലാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Samayam Malayalam sabarimala-temple-manorama


ഒരു ദിവസം ശബരിമലയിൽ ചെലവഴിക്കാനാണ് നേതാക്കളുടെ പദ്ധതി. ശബരിമലയിലെ ശോച്യാവസ്ഥ മനസ്സിലാക്കാനാണ് മുൻമന്ത്രിമാരെ അയച്ചിരിക്കുന്നതെന്നാണ് കെപിസിസി വിശദീകരണം.

ശബരിമല വിഷയത്തിൽ ബിജെപിയ്ക്ക് വ്യക്തമായ രാഷ്ട്രീയ അജണ്ഡയുണ്ടെന്നും ശബരിമല ദേശീയ അജണ്ടയാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഭക്തിയുള്ളവരാണെങ്കിൽ ഇന്നത്തെ ദിവസം ബിജെപി ഹര്‍ത്താൽ നടത്തില്ലായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.വിദ്വേഷപ്രസംഗത്തിന് നിരവധി കേസുകള്‍ നിലവിലുള്ള ശശികലയെ സര്‍ക്കാര്‍ മഹത്വവത്കരിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും നേരത്തെ അറസ്റ്റ് ചെയ്യാമായിരുന്നുവെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്