ആപ്പ്ജില്ല

'പേടിച്ചു സമരം നിർത്തി എന്ന അവസ്ഥ'; നേതൃത്വത്തിനെതിരെ കെ മുരളീധരൻ

സംസ്ഥാനത്ത് സ്ഥാനാർഥികളാവാനും മന്ത്രിമാരാകനും അനുയോജ്യരായ ആളുകളും മത്സരിക്കാൻ ആഗ്രഹമുള്ളവരും ഉണ്ടെന്ന് കെ മുരളീധരൻ. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും അദ്ദേഹം

Samayam Malayalam 1 Oct 2020, 11:37 am
തിരുവനന്തപുരം: കോൺഗ്രസ് സംസ്ഥാന നേതതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയർത്തി കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. പാ‍ർട്ടിക്കുള്ളിൽ ആവശ്യമായ കൂടിയാലോചനയില്ലാതെയാണ് സർക്കാരിനെതിര സമരം നിർത്തിയതെന്നാണ് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞത്. തന്‍റെ അഭിപ്രായത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള സമരരീതിയിലേക്ക് മാറുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam k muraleedharan
കെ മുരളീധരൻ


'എന്‍റെ അഭിപ്രായത്തിൽ ഒരു ആലോചന നടത്തിയിട്ട് സമരം അവസാനിപ്പിച്ചാൽ മതിയായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള സമരരീതിയിലേക്ക് മാറുകയാണ് വേണ്ടത്. അങ്ങനെ വന്നപ്പോൾ പേടിച്ച് നിർത്തിയെന്നാണ്' കെ മുരളീധരൻ ഏഷ്യാനെറ്റിനോട് പറഞ്ഞു. തന്നെ കോൺഗ്രസിലേക്ക് മടക്കികൊണ്ടു വരാൻ ശ്രമിച്ച മുല്ലപ്പള്ളി രാമചന്ദ്രനുമായി തനിക്ക് നല്ല ബന്ധമുണ്ടെന്ന് മുരളീധരൻ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

Also Read : ഇന്ത്യയിൽ കൊവിഡ് ബാധ 63 ലക്ഷം കടന്നു

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന വാർത്തകൾ അദ്ദേഹം തള്ളി. എംപിമാ‍ർ നിയമസഭയിലേക്ക് മത്സരിക്കുന്ന പതിവില്ലെന്ന് പറഞ്ഞ കെ മുരളീധരൻ കേരള രാഷ്ട്രീയത്തിലേക്ക് ഉടനെ മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.

Also Read : അൺലോക്ക് അഞ്ചാംഘട്ടം; സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കുമോ? സാധ്യതകൾ

പ്രചാരണസമിതി അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെച്ചത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമാണെന്ന ചർച്ചകൾ നടക്കവെയാണ് കോൺഗ്രസ് നേതാവ് ഇതിനെ തള്ളിയത്. സംസ്ഥാനത്ത് സ്ഥാനാർഥികളാവാനും മന്ത്രിമാരാകനും അനുയോജ്യരായ ആളുകളും മത്സരിക്കാൻ ആഗ്രഹമുള്ളവരും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. വട്ടിയൂർക്കാവിൽ വ്യക്തി ബന്ധങ്ങളുണ്ടെന്നതുകൊണ്ട് തന്നെ ഇവിടെ തന്‍റെ സ്ഥിര സാന്നിധ്യമുണ്ടാകുമെന്നും മുരളീധരൻ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്