ആപ്പ്ജില്ല

അറസ്റ്റിലായ പോലീസുകാരെ ഇന്ന് കോടതിയിൽ ഹാജരാക്കും

എസ് പിയുടെ സ്പെഷ്യൽ സ്ക്വാഡിലുളളവരാണ് ഇവർ

Samayam Malayalam 19 Apr 2018, 8:42 am
വരാപ്പുഴ: ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പോലീസുകാരെ ഇന്ന് കോടതിയിൽ ഹാജരാക്കും. റൂറല്‍ ടൈഗര്‍ ഫോഴ്സിലെ സന്തോഷ്, സുമേഷ്, ജിതിൻരാജ് എന്നീ മൂന്നു പോലീസുകാരാണ് അറസ്റ്റിലായത്ത്. എസ് പിയുടെ സ്പെഷ്യൽ സ്ക്വാഡിലുളളവരാണ് ഇവർ. പറവൂർ മജിസ്ട്രേറ്റിനെ ഹൈകോടതി സ്ഥലം മാറ്റിയ സാഹചര്യത്തിൽ പ്രതികളെ പറവൂർ മുൻസിഫ് കോടതിയിലാണ് ഹാജരാക്കുന്നത്.
Samayam Malayalam sreejith varappuzha 1


ശ്രീജിത്തിന്‍റെ മരണത്തിൽ നേരിട്ട് പങ്കുള്ളവരാണ് അറസ്റ്റിലായതെന്നും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്ത് പറഞ്ഞു.വാസുദേവന്‍റെ വീടാക്രമിച്ച കേസില്‍ ശ്രീജിത്തിനെ കുടുക്കിയതാണെന്ന് പ്രത്യേക അന്വേഷണ സംഘം ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.

ഇക്കാര്യം സ്ഥിരീകരിക്കുന്ന മൊബൈല്‍ രേഖകളും സാക്ഷിമൊഴികളും അന്വേഷണസംഘത്തിന് ലഭിച്ചു. ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു കൊണ്ടു പോകുമ്പോൾ ശ്രീജിത്ത് കാര്യമായ പ്രതിരോധത്തിന് ശ്രമിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ ഉദ്യോഗസ്ഥര്‍ ശ്രീജിത്തിനെ നന്നായി മര്‍ദ്ദിച്ചിരുന്നു. ഇതിനാല്‍ തന്നെ കേസില്‍ ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും എന്നാണ് സൂചന. അറസ്റ്റ് മൂന്നു പേരിൽ ഒതുങ്ങരുതെന്ന് ശ്രീജിത്തിൻ്റെ സഹോദരൻ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്