ആപ്പ്ജില്ല

സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത പോലീസുകാരെ സ്ഥലം മാറ്റിയെന്ന് ആക്ഷേപം

പ്രതികാരനടപടിയല്ലെന്ന് ഔദ്യോഗിക വിശദീകരണം

Samayam Malayalam 27 Sept 2018, 10:13 am
തിരുവനന്തപുരം: ദുരിതാശ്വസനിധിയിലേയ്ക്ക് പണം സ്വരൂപിക്കാനായി നടത്തുന്ന മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത പോലീസുകാരെ സ്ഥലം മാറ്റിയതായി ആക്ഷേപം. പദ്ധതിയിൽ പങ്കെടുക്കാൻ താത്പര്യമില്ലെന്ന് വിസമ്മതപത്രം നല്‍കിയ ഒൻപത് ഹവിൽദാര്‍മാരെ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേയ്ക്ക് സ്ഥലംമാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ഇത് പ്രതികാര നടപടിയല്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
Samayam Malayalam police cap


സാലറി ചലഞ്ചിൽ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കാനാവില്ലെന്ന് വിസമ്മതപത്രം നല്‍കിയ സീനിയര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥരാണ് സ്ഥലം മാറ്റപ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. നാല്‍പതോളം ജൂനിയര്‍ ഉദ്യോഗസ്ഥര്‍ ഉള്ളപ്പോള്‍ അവരെ പരിഗണിക്കാതെ തെരഞ്ഞെടുത്ത ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് പ്രതികാരനടപടിയാണെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.

സാലറി ചലഞ്ചിൽ പങ്കെടുക്കാത്തതിന്‍റെ പേരിൽ നടപടികളൊന്നും ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്