ആപ്പ്ജില്ല

കാസര്‍ഗോഡ് കടുത്ത നിയന്ത്രണങ്ങള്‍; ഓഫീസുകള്‍ തുറക്കില്ല

ജില്ലയില്‍ 6 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍ണായകമായ ചില പരിശോധനാ ഫലങ്ങള്‍ ഇന്ന് ലഭിച്ചേക്കും.

Samayam Malayalam 21 Mar 2020, 8:14 am
തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കനത്ത നിയന്ത്രണങ്ങളിലേക്ക്. സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല. ഓഫീസുകള്‍ ഒരാഴ്ച അടച്ചിടാനാണ് തീരുമാനം. ആരാധനാലയങ്ങള്‍, ക്ലബ്ബുകള്‍ എന്നിവ രണ്ടാഴ്ചയും അടച്ചിടും.
Samayam Malayalam corona k


കാസര്‍ഗോഡ് ജില്ലയില്‍ കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ മാത്രം തുറന്നാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. എല്ലാ പൊതുപരിപാടികളും റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലയില്‍ രണ്ട് എംഎല്‍എമാരും നിരീക്ഷണത്തിലാണ്.

Also Read:12 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; സംസ്ഥാനത്ത് 40 രോഗികൾ

നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. കാസര്‍ഗോഡെ രോഗബാധിതന്‍ വിവാഹ ചടങ്ങുകളും മത്സരങ്ങളും അടക്കം നിരവധി പൊതുപരിപാടികളിലും പങ്കെടുത്തതിനാല്‍ ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് ദുഷ്‌കരമാണെന്നാണ് അധികൃതര്‍ പറയുന്നത്. കോഴിക്കോട് നിന്നും ട്രെയിനില്‍ യാത്ര ചെയ്താണ് ഇയാള്‍ കാസര്‍ഗോട്ട് എത്തിയത് .ജില്ലയിലെ സാഹചര്യം വിചിത്രമാണെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. കാസര്‍ഗോഡ് ജില്ലയില്‍ നിര്‍ണായകമായ കൂടുതല്‍ പരിശോധനാ ഫലം ശനിയാഴ്ച പുറത്ത് വരും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്