ആപ്പ്ജില്ല

കൊറോണ വൈറസ്; തിരുവനന്തപുരത്ത് കനത്ത ജാഗ്രത, ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍

ഏഴ് ദിവസം ഡോക്ടര്‍ ശ്രീചിത്രയില്‍ എത്തിയിരുന്നു. ഇതില്‍ രണ്ട് ദിവസം ഒപിയില്‍ രോഗികളെയും പരിശോധിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൂടുതല്‍ പേര്‍ നിരീകഷണത്തിലാണ്.

Samayam Malayalam 20 Mar 2020, 4:42 pm
തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് അതീവ ജാഗ്രത. ശ്രീചിത്രയിലെ ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൂടുതല്‍ പേര്‍ നിരീകഷണത്തില്‍. വെള്ളിയാഴ്ച കൂടുതല്‍ പരിശോധന ഫലങ്ങള്‍ ലഭിക്കും. ശ്രീചിത്രയിലെ ഡോക്ടറുടെ പരിഷ്‌കരിച്ച സഞ്ചാരപാത പുറത്തിറക്കിയതോടെ അതാത് പ്രദേശങ്ങളിലുണ്ടായിരുന്ന കൂടുതല്‍ പേരെയാണ് നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
Samayam Malayalam coronavirus


Also Read: കൊറോണ: സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ജോലി

ഏഴ് ദിവസം ഡോക്ടര്‍ ശ്രീചിത്രയില്‍ എത്തിയിരുന്നു. ഇതില്‍ രണ്ട് ദിവസം ഒപിയില്‍ രോഗികളെയും പരിശോധിച്ചിരുന്നു. ലാബ്, റേഡിയോളജി, സെമിനാര്‍ ഹാള്‍, കാന്റീന്‍ എന്നിവിടങ്ങളിലും സൂപ്രണ്ട് പങ്കെടുത്ത യോഗത്തിലും പങ്കെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പേര്‍ നിരീക്ഷണത്തിലായിരിക്കുന്നത്.

Also Read: കൊറോണ; കാസര്‍ഗോഡ് ജില്ലയിലെ അതിര്‍ത്തി റോഡുകള്‍ അടച്ചു

ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം ഏഴ് ജീവനക്കാരുടെ ഫലം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഏഴും നെഗറ്റീവ് ആയിരുന്നു. ജില്ലയിലെ കൊറോണ കെയര്‍ സെന്ററില്‍ വിദേശികള്‍ ഉള്‍പടെ 24 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ള2479 പേരില്‍ 65 പേര്‍ ആശുപത്രികളിലാണ്. വിമാനത്താവളത്തിലും റെയില്‍വെ സ്‌റ്റേഷനിലും അതിര്‍ത്തികളിലും പരിശോധന ശക്തമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്