ആപ്പ്ജില്ല

മെഡിക്കൽ കോളേജ് വിവാദത്തിൽ അതൃപ്തി പ്രകടിപ്പിച്ച് അമിത് ഷാ

വിഭാഗീയതാണ് കേരളത്തിന്‍റെ വളർച്ചയ്ക്ക് തടസമായിരിക്കുന്ന മുഖ്യ കാരണമെന്ന് അടുത്തിടെ കേരളം സന്ദർശിച്ച വേളയിൽ അമിത് ഷാ വ്യക്തമാക്കിയിരുന്നു.

TNN 22 Jul 2017, 11:26 am
ന്യൂഡൽഹി: കേരളത്തിലെ ബിജെപി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. ബിജെപി സംസ്ഥാന അദ്ധ്യക്ഷനായ കുമ്മനം രാജശേഖരനെ ഫോണിൽ ബന്ധപ്പെട്ടാണ് അദ്ദേഹം അതൃപ്തി രേഖപ്പെടുത്തിയത്. മെഡിക്കൽ കോളേജ് കോഴ വിവാദത്തെ ചൊല്ലി ലോക സഭയിൽ വരെ പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് അമിത് ഷാ അതൃപ്തി അറിയിച്ചത്. വിഭാഗീയതാണ് കേരളത്തിന്‍റെ വളർച്ചയ്ക്ക് തടസമായിരിക്കുന്ന മുഖ്യ കാരണമെന്ന് അടുത്തിടെ കേരളം സന്ദർശിച്ച വേളയിൽ അമിത് ഷാ വ്യക്തമാക്കിയിരുന്നു.
Samayam Malayalam corruption in bjp unit may impact partys chances in lok sabha
മെഡിക്കൽ കോളേജ് വിവാദത്തിൽ അതൃപ്തി പ്രകടിപ്പിച്ച് അമിത് ഷാ


കോഴആരോപണങ്ങൾ കൂടി ഉയർന്നുവന്നപ്പോൾ കേന്ദ്ര നേതൃത്വത്തിന് മുന്നിൽ തലകുനിക്കേണ്ട അവസ്ഥയിലാണിപ്പോൾ സംസ്ഥാന നേതാക്കൾ. ഈ അവസരത്തിൽ സംസ്ഥാന നേതാക്കൾക്ക് കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്ത കേന്ദ്രമന്ത്രി സ്ഥാനവും ബോർഡ്, കോർപറേഷൻ അധ്യക്ഷസ്ഥാനങ്ങളും നഷ്ടപ്പെട്ടേക്കാമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.

Corruption in BJP unit may impact party's chances in Lok Sabha

BJP president Amith sha expressed discontent on Kerala medical scam and this corruption may impact party's chances in lok sabha

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്