ആപ്പ്ജില്ല

തിരുവനന്തപുരം നഗരസഭയില്‍ സംഘര്‍ഷം; മേയര്‍ക്കു പരിക്ക്

തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തിനിടെ മേയര്‍ക്ക് പരിക്കേ

TNN 18 Nov 2017, 3:13 pm
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തിനിടെ മേയര്‍ക്ക് പരിക്കേറ്റു. ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തിനിടെ മേയര്‍ വി.കെ.പ്രശാന്തിന് പരിക്കേറ്റു.
Samayam Malayalam councillors in trivandrum fights in the open
തിരുവനന്തപുരം നഗരസഭയില്‍ സംഘര്‍ഷം; മേയര്‍ക്കു പരിക്ക്


യോഗത്തിനിടെ ബിജെപി-സിപിഎം അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മുറിയിലേക്ക് പോകാന്‍ ഗോവണിപ്പടിയില്‍ കയറിയ മേയറെ വലിച്ച്‌ താഴെയിട്ടു. ചില അംഗങ്ങള്‍ മേയറുടെ കാലില്‍ പിടിച്ച്‌ വലിക്കുന്ന സംഭവവുമുണ്ടായിമേയറെ നിലത്തിട്ട് വലിച്ചിഴയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. പരിക്കേറ്റ മേയറെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. . ഭരണകക്ഷി അംഗങ്ങളും സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്