ആപ്പ്ജില്ല

മാവേലിക്കരയിൽ ഭാര്യ വീട്ടിനുള്ളിലും ഭർത്താവ് കാറിലും മരിച്ച നിലയിൽ

ഉച്ചയോടെ ഷോബിയെ മാവേലിക്കര ജില്ലാ ആശുപത്രിക്കു സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Samayam Malayalam 4 Jul 2018, 5:38 pm
ആലപ്പുഴ: മാവേലിക്കര ഇറവങ്കരയിൽ വീട്ടമ്മയെ വീടിനുള്ളിലും ഭര്‍ത്താവിനെ കാറിലും മരിച്ച നിലയിൽ കണ്ടെത്തി. ഇറവങ്കര പാലനിൽക്കുന്നതിൽ ഷോബിയുടെ ഭാര്യ ഷീബ (44) ആണു മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു.
Samayam Malayalam death


ഉച്ചയോടെ ഷോബിയെ മാവേലിക്കര ജില്ലാ ആശുപത്രിക്കു സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാർ അകത്തുനിന്നു പൂട്ടിയിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മരണ കാരണം വ്യക്തമല്ല.

രാവിലെ വായിൽനിന്ന് രക്തം വരുന്നനിലയിൽ അമ്മയെ കണ്ടെത്തിയ മക്കളാണ‌ു വിവരം പുറത്തറിയിച്ചത്. അപ്പോൾ മുതൽ ഷോബി ഫോണ്‍ എടുത്തിരുന്നില്ല. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ മാവേലിക്കരയിൽ തന്നെയുണ്ടെന്നു പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീടാണ് കാറില്‍ മൃതദേഹം കണ്ടെത്തിയത്.

തെങ്കാശിയിൽ കൃഷി നടത്തിയിരുന്ന കുടുംബം അടുത്ത കാലത്താണ് മാവേലിക്കരയിൽ വന്നു സ്ഥിരതാമസമാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്