ആപ്പ്ജില്ല

പോലീസ് ചോദ്യം ചെയ്ത ദമ്പതികള്‍ ആത്മഹത്യചെയ്ത നിലയില്‍

പോലീസ് ചോദ്യം ചെയ്ത് വിട്ട ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ

Samayam Malayalam 4 Jul 2018, 8:20 pm
ചങ്ങനാശ്ശേരി: പോലീസ് ചോദ്യം ചെയ്ത് വിട്ട ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. ചങ്ങനാശ്ശേരി വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന സുനില്‍ - രേഷ്മ ദമ്പതികളെയാണ് വൈകീട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വർണാഭരണ നിർമാണ തൊഴിലാളിയായിരുന്നു സുനിൽ.
Samayam Malayalam 34076002


സ്വർണ ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ പോലീസ് ഇവരെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതിന് ശേഷമാണ് ഇവരെ വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോലീസ് ചോദ്യം ചെയ്തതിലുള്ള മാനസിക വിഷമത്തിലാണ് ഇവരുടെ ആത്മഹത്യയെന്നാണ് സൂചന. പോലീസ് ഇവരെ ക്രൂരമായി മർദ്ദിച്ചതായി ബന്ധുക്കൾ പറയുന്നു. മർദ്ദനമേറ്റ് മരിക്കാറായെന്ന് സുനിൽ പറഞ്ഞതായും ബന്ധുക്കൾ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്