ആപ്പ്ജില്ല

രഹന ഫാത്തിമയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

പത്തനംതിട്ട ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത്

Samayam Malayalam 1 Dec 2018, 10:21 am
പത്തനംതിട്ട: ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. പത്തനംതിട്ട ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത്. ചോദ്യം ചെയ്യലിനായി രഹ്ന ഫാത്തിമയെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന ആവശ്യം ഇന്ന് വീണ്ടും പൊലീസ് ഉന്നയിച്ചേക്കും.
Samayam Malayalam Rehana Fathima Arrest


രഹ്ന ഫാത്തിമയെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന പൊലീസിന്‍റെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. എന്നാല്‍ ജയിലിൽ എത്തി രഹ്നയെ ചോദ്യം ചെയ്യാൻ കോടതി പോലീസിന് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് സംഘം കൊട്ടാരക്കര ജയിലിലെത്തി രഹ്നയെ ചോദ്യം ചെയ്തു. മതവികാരം വ്രണപ്പെടുത്തി എന്ന് പറയപ്പെടുന്ന ഫേസ് ബുക്ക് പോസ്റ്റിന് പിന്നിൽ രഹനയെ കൂടാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിച്ചത്.

അതേസമയം കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ബിഎസ്എൻഎൽ ജീവനക്കാരിയായ രഹ്നയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. ബിഎസ്എൻഎല്ലിന്റെ പാലാരിവട്ടം ഓഫീസിൽ ടെലികോം ടെക്നീഷ്യൻ‌ ആയി ജോലി ചെയ്യുകയായിരുന്നു രഹ്ന. നേരത്തേ ഇതേ വിഷയത്തില്‍ ബിഎസ്എൻഎല്ലിന്റെ രവിപുരം ഓഫിസില്‍ നിന്നും പാലാരിവട്ടം ഓഫീസിലേക്ക് രഹനയെ സ്ഥലം മാറ്റിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്