ആപ്പ്ജില്ല

വിവാദ പ്രസംഗം: കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊ​ല്ലം ച​വ​റ​യി​ലെ ബി​ജെ​പി പൊ​തു​യോ​ഗ​ത്തി​ൽ സംസാരിക്കുമ്പോഴാണ് കൊല്ലം തുളസി സ്ത്രീ​ക​ളെ അ​വ​ഹേ​ളി​ച്ച് സം​സാ​രി​ച്ചത്

Samayam Malayalam 14 Dec 2018, 5:42 pm
കൊല്ലം: ശബരിമല വിഷയത്തിലെ സ്ത്രീവിരുദ്ധ പ്രസംഗത്തിനെതിരായ കേസില്‍ നടൻ കൊല്ലം തുളസി സമര്‍പ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളി.കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ കൊല്ലം ചവറയിലെ ബിജെപി പൊതുയോഗത്തിൽ സംസാരിക്കുമ്പോഴാണ് കൊല്ലം തുളസി സ്ത്രീകളെ അവഹേളിച്ച് സംസാരിച്ചത്.
Samayam Malayalam Kollam_Thulasi


ശബരിമലയിൽ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറി ഒരു ഭാഗം സുപ്രീം കോടതിക്കും ഒരു ഭാഗം സംസ്ഥാന മുഖ്യമന്ത്രിയുടെ മുന്നിലേക്കും ഇട്ടുകൊടുക്കണമെന്നായിരുന്നു കൊല്ലം തുളസിയുടെ പ്രസ്താവന. പ്രസ്താവന വിവാദമായതോടെ വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തിരുന്നു. പിന്നീട് കമ്മീഷന് തുളസി മാപ്പെഴുതി നൽകിയിരുന്നു. കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് തള്ളിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്