ആപ്പ്ജില്ല

കസ്റ്റഡി കാലാവധി റദ്ദാക്കണമെന്ന പൾസർ സുനിയുടെ അപേക്ഷ തള്ളി

കേസിൽ കൂട്ടു പ്രതികളായ വിപിൻലാൽ, വിഷ്​ണു എന്നിവരെ പൊലീസ്​ കസ്​റ്റഡിയിൽ വിടാനും കോടതി ഉത്തരവിട്ടു.

TNN 7 Jul 2017, 2:42 pm
Samayam Malayalam court denies pulsar sunis plea
കസ്റ്റഡി കാലാവധി റദ്ദാക്കണമെന്ന പൾസർ സുനിയുടെ അപേക്ഷ തള്ളി

കാക്കനാട്​: കസ്റ്റഡി കാലാവധി റദ്ദാക്ക​ണമെന്ന പൾസർ സുനിയുടെ ആവശ്യം കോടതി തള്ളി. ഇക്കാര്യം ഉന്നയിച്ച് സുനി നൽകിയ ഹർജി കാക്കനാട് മജിസ്​ട്രേറ്റ്​ കോടതിയാണ്​ തള്ളിയത്. സുനിക്ക്
കസ്റ്റഡിയിൽ പൊലീസ് മർദ്ദനമേറ്റെന്ന് കാണിച്ചാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്.

എന്നാൽ, പൊലീസ് കസ്റ്റഡിയിൽ സുനിക്ക് മർദ്ദ​നമേറ്റിട്ടില്ലെന്ന് പൊലീസ്​ റിപ്പോർട്ട് നൽകി. ഇതിൻ്റെ അടിസ്ഥാനത്തിലാണ്​ നടപടി. കേസിൽ കൂട്ടു പ്രതികളായ വിപിൻലാൽ, വിഷ്​ണു എന്നിവരെ പൊലീസ്​ കസ്​റഡിയിൽ വിടാനും കോടതി ഉത്തരവിട്ടു.

വിപിൻലാലിനെയും വിഷ്ണുവിനെയും മൂന്ന്​ ദിവസത്തേക്കാണ്​ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടിരിക്കുന്നത്. അഞ്ച്​ ദിവസത്തേക്ക്​ കസ്​റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

Court denies Pulsar Suni's plea

Court denies Pulsar Suni's plea, which demand cancel the custody time

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്