ആപ്പ്ജില്ല

'സ്വർണക്കടത്തിന് തെളിവുണ്ട്'; ശിവശങ്കറെ പ്രതിചേർത്ത് കസ്റ്റംസ്; അറസ്റ്റിന് അനുമതി

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന ശിവശങ്കറുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് കോടതി കസ്റ്റംസിന് അനുമതി നല്‍കിയത്.

Samayam Malayalam 23 Nov 2020, 1:44 pm
കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കോടതി കസ്റ്റംസിന് അനുമതി നല്‍കി. ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് നടപടി. മുൻപ് കസ്റ്റംസ് എം ശിവശങ്കറെ ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു.
Samayam Malayalam sivasankar
എം ശിവശങ്കർ Photo: The Times of India/file


ശിവശങ്കറെ അറസ്റ്റ് ചെയ്യാനായി അനുമതി നേടി കോടതിയിൽ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയിൽ പ്രതി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് എന്നാണ് മാതൃഭൂമിഡോക്ടോം റിപ്പോര്‍ട്ട് ചെയ്യുന്നത്. മുൻപ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ശിവശങ്കര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സമയത്ത് തന്നെ കസ്റ്റംസ് സംഘവും സ്ഥലത്തെത്തി ഇഡി ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു.

Also Read: Live: പോലീസ് നിയമഭേദഗതി തിരുത്താന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം

ഇതിനിടെ റിമാൻഡിൽ കഴിയുന്ന ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്തമാസം രണ്ടിലേയ്ക്ക് മാറ്റി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ചേര്‍ന്ന് പണമിടപാട് നടത്തിയെന്ന് ആരോപിച്ചാണ് ഇഡി ശിവശങ്കറെ കഴിഞ്ഞ മാസം 28ന് അറസ്റ്റിലായത്. ശിവശങ്കറുടെ ഹര്‍ജി സ്വീകരിച്ച കോടതി ഇഡിയോട് മറുപടി ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജി പരിഗണിക്കുമ്പോള്‍ ശിവശങ്കര്‍ക്കു വേണ്ടി സുപ്രീം കോടതി അഭിഭാഷകനായിരിക്കും ഹാജരാകുക എന്നാണ് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. മുൻപ് ഇദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു.

Also Read: 'ഒരാളുണ്ട്, ആരെയും വെറുതെ വിടില്ല!നടക്കാന്‍ പോകുന്നത് മോദി മാജിക്'; തുറന്നടിച്ച് സുരേഷ് ഗോപി

റിമാൻ‍‍ഡിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തമാസം രണ്ടിലേക്ക് മാറ്റി. സ്വർണക്കളളക്കടത്ത് കേസ് പ്രതികളുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടിലാണ് ശിവശങ്കറെ എൻഫോൻഴ്സ്മെന്‍റ് കഴിഞ്ഞ മാസം 28 ന് അറസ്റ്റുചെയ്തത്.

ഹർജി ഫയലിൽ സ്വീകരിച്ച കോടതി എൻഫോഴ്‍സ്‍മെന്‍റിനോട് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഹർജി ഡിസംബർ രണ്ടിന് പരിഗണിക്കുമ്പോള്‍ ശിവശങ്കറിനായി സുപ്രീംകോടതി അഭിഭാഷകൻ ഹാജരാകും. നേരത്തെ ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തളളിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്