ആപ്പ്ജില്ല

പി.കെ.ബഷീറിനെതിരായ കേസ് പിൻവലിച്ച നടപടി റദ്ദാക്കി

യുഡിഎഫ് നടപടിയെ റദ്ദാക്കികൊണ്ടാണ് ഇന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

Samayam Malayalam 13 Sept 2018, 3:25 pm
ന്യൂഡൽഹി: ഏറനാട് എംഎല്‍എ പി.കെ.ബഷീർ നടത്തിയ ഭീഷണി പ്രസംഗത്തിനെതിരായ കേസ് നിലനിൽക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പി.കെ.ബഷീർ 2008 ൽ നടത്തിയ ഭേഷായി പ്രസംഗത്തിനെതിരായ കേസ് പിൻവലിക്കാൻ കഴിഞ്ഞ യുഡിഎഫ് സർക്കാർ ശ്രമിച്ചിരുന്നു. യുഡിഎഫ് നടപടിയെ റദ്ദാക്കികൊണ്ടാണ് ഇന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.
Samayam Malayalam P K Basheer


പി.കെ.ബഷീർ നടത്തിയ പ്രസംഗത്തിനെതിരെ വിഎസ് സർക്കാർ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. പിന്നാലെ വന്ന ഉമ്മൻ ചാണ്ടി സർക്കാർ കേസ് പിൻവലിച്ചു. അധ്യാപകനായിരുന്ന ജെയിംസ് അഗസ്റ്റിൻ കൊലപ്പെടുത്തിയ കേസിൽ സാക്ഷി പറയുന്നവരുടെ കാലുവെട്ടുമെന്നായിരുന്നു ബഷീർ പ്രസംഗിച്ചത്. ബഷീറിനെതിരെ പോലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. യുഡിഎഫ് സർക്കാർ കേസ് പിൻവലിച്ചതിനെതിരെ അയ്യൂബ് എന്നയാളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്