ആപ്പ്ജില്ല

സമരങ്ങളിൽ പങ്കെടുത്തവർക്ക് കൊവിഡ്; കണക്കുകൾ വിശദീകരിച്ച് മുഖ്യമന്ത്രി

സെപ്റ്റംബർ 11 മുതൽ നടത്തി വന്ന സമരങ്ങളിൽ പങ്കെടുത്തവർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.

Samayam Malayalam 23 Sept 2020, 6:56 pm
തിരുവനന്തപുരം: സെപ്റ്റംബർ മാസത്തിൽ വിവിധ രാഷ്ട്രീയ സമരങ്ങളിൽ പങ്കെടുത്ത നിരവധി പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിനു ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Samayam Malayalam kerala protest
കൊല്ലത്ത് യുവമോർച്ച പ്രവർത്തകർ നടത്തിയ സമരം | K Surendran Facebook


Also Read: ഞെട്ടിച്ച് കണക്കുകൾ; കേരളത്തിൽ ഇന്ന് 5376 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കൊല്ലം സിറ്റിയിൽ 4, തിരുവനന്തപുരത്ത് 3, തൃശൂർ 2, ആലപ്പുഴ റൂറൽ, കോഴിക്കോട് റൂറൽ, തിരുവനന്തപുരം റൂറൽ എന്നിവിടങ്ങളിൽ ഓരോ ആളുകൾക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇവർ സെപ്റ്റംബർ 11 മുതൽ നടന്നുവന്ന സമരങ്ങളിൽ പങ്കെടുത്തവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: സംസ്ഥാനത്ത് പുതിയ 17 കൊവിഡ് ഹോട്സ്പോട്ടുകൾ; 4424 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

പ്രതിപക്ഷത്തിന്റെ സമരം രോഗവ്യാപനത്തിന് കാരണമാകുന്നു എന്ന മുൻ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി വിശദീകരണം നൽകി. ഇതിൽ എൽഡിഎഫ് യുഡിഎഫ് വ്യത്യാസമില്ല. ആളുകൾ മാസ്കില്ലാതെയാണ് പ്രക്ഷോഭം നടത്തുന്നത്. പോലീസുകാർക്ക് ശാരീരിക അകലം പാലിച്ച് ഇടപെടാനാവില്ല. പോസിറ്റീവായ അളുകൾ മറ്റുള്ളവർക്കും രോഗം നൽകുന്നുണ്ട്. നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് രോഗം ബാധിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്