ആപ്പ്ജില്ല

സംസ്ഥാനത്ത് 157 ഹോട്ട് സ്‌പോട്ടുകൾ; രണ്ട് മരണം, നിരീക്ഷണത്തിലുള്ളത് 1,83,291 പേർ

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കിയേക്കും

Samayam Malayalam 6 Jul 2020, 6:58 pm
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം തുടരുകയാണ്. മൂന്ന് ദിവസത്തിനുശേഷമാണ് ഇരുന്നൂറിൽ താഴെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെങ്കിലും ഇന്നും മുപ്പതിലേറെ പേർക്കാണ് സമ്പർക്കത്തിലൂടെയുള്ള രോഗബാധ ഉണ്ടായിരിക്കുന്നതെന്നത് ആശങ്കയുയർത്തുന്നുണ്ട്. 167 പേർക്ക് രോഗമുക്തി നേടിയപ്പോൾ 35 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. രോഗം സ്ഥിരീകരിച്ചവരിൽ 92 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. 62 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിയവരുമാണ്. രണ്ട് പേര്‍ രോഗം ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മുഹമ്മദ് (82), എറണാകുളം മെഡിക്കല്‍ കോളേജില്‍ യൂസഫ് സെയ്ഫുദ്ദീന്‍ (66) എന്നിവരാണ് മരിച്ചത്. കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണവും വർധിക്കുകയാണ്.
Samayam Malayalam covid 19 district wise report and latest hotspot in kerala
സംസ്ഥാനത്ത് 157 ഹോട്ട് സ്‌പോട്ടുകൾ; രണ്ട് മരണം, നിരീക്ഷണത്തിലുള്ളത് 1,83,291 പേർ


നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ

കൊവിഡ് കേസുകൾ ആശങ്ക ശക്തമാക്കുമ്പോൾ വിവിധ ജില്ലകളിലായി സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളത് 1,83,291 പേരാണ്. 2075 പേര്‍ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. 384 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ ആകെ 2,04,452 സാംപിളുകളാണു പരിശോധനയ്ക്കായി അയച്ചത്. 4179 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, കുടിയേറ്റ തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 60.006 സാംപിളുകള്‍ ശേഖരിച്ചതില്‍ 57,804 സാംപിളുകള്‍ നെഗറ്റീവ് ആയി.

ഹോട്ട് സ്‌പോട്ടുകളുടെ എണ്ണത്തിൽ മാറ്റം തുടരുന്നു

കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളിൽ മാറ്റം സംഭവിച്ചു. ഇതുവരെ 157 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. ആശങ്ക ശക്തമാകുന്ന ജില്ലകളിൽ നിയന്ത്രണം കൂടുതൽ വർധിപ്പിക്കും. അത‍ി‍ർത്തി പ്രദേശത്ത് നിയന്ത്രണം ശക്തമാക്കുമെന്നും ജില്ലാ അതിർത്തി കടന്നുള്ള നിത്യേനയുള്ള പോക്കുവരവ് അനുവദിക്കില്ലെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗൺ പിന്‍വലിച്ചു

കൊവിഡ് ആശങ്കകൾ ശക്തമായി നിലനിന്ന മലപ്പുറം പൊന്നാനിയിൽ ഒരാഴ്‌ചയായി ഏർപ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക് ഡൗൺ പിന്‍വലിച്ചു. തിങ്കളാഴ്‌ച ചേർന്ന റിവ്യൂ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരൂമാനമെടുത്തത്. തിങ്കളാഴ്‌ച രാത്രി 12 മണിയോടെ ട്രിപ്പിൾ ലോക്ക് ഡൗൺ അവസാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുമെങ്കിലും ജാഗ്രത ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയില്‍ വിപുലമായ പരിശോധന നടത്തിയതായും 0.4 ശതമാനം പോസിറ്റീവ് കേസുകള്‍ മാത്രമാണ് കണ്ടെത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്നത്തെ കൊവിഡ് കണക്കുകൾ

കേരളത്തിൽ ഇന്ന് 193 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം (35) ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. കൊല്ലം 11, ആലപ്പുഴ 15, തൃശൂര്‍ 14, കണ്ണൂര്‍ 11, എറണാകുളം 25, തിരുവനന്തപുരം 7, പാലക്കാട് 8, കോട്ടയം 6, കോഴിക്കോട് 15, കാസര്‍ഗോട് 6, പത്തനംതിട്ട 26, ഇടുക്കി 6, വയനാട് 8 എന്നിങ്ങനെയാണ് എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകളുടെ വിവരങ്ങൾ. രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നത് ആശ്വാസം പകരുന്നുണ്ട്. പാലക്കാട് (33) ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗമുക്തി സംഭവിച്ചത്. തിരുവനന്തപുരം 7, കൊല്ലം 10, പത്തനംതിട്ട 27, ആലപ്പുഴ 7, കോട്ടയം 11, എറണാകുളം 16, തൃശൂര്‍ 16, പാലക്കാട് 33, മലപ്പുറം 13, കോഴിക്കോട് 5 , കണ്ണൂര്‍ 10, കാസർകോട് 12 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ വിവരങ്ങൾ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്