ആപ്പ്ജില്ല

കൊവിഡ് 19: കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍മാന്‍ നിരീക്ഷണത്തില്‍, ചേറ്റുവയില്‍ മൂന്നു പേരുടെ ഫലം നെഗറ്റീവ്

വിദേശപര്യടനം കഴിഞ്ഞ് കഴിഞ്ഞയാഴ്ചയാണ് ചെയര്‍മാന്‍ ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചെയര്‍മാന്‍ താലൂക്കാശുപത്രിയില്‍ എത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

Samayam Malayalam 18 Mar 2020, 5:31 pm
തൃശൂര്‍: കൊവഡ് 19 രോഗസംശയത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍മാനും നിരീക്ഷണത്തില്‍. കഴിഞ്ഞ ദിവസം മുതലാണ് ചെയര്‍മാന്‍ വീട്ടില്‍ നിരീക്ഷണത്തിലായത്. വിദേശപര്യടനം കഴിഞ്ഞ് കഴിഞ്ഞയാഴ്ചയാണ് ചെയര്‍മാന്‍ ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. ചെയര്‍മാന്‍റെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
Samayam Malayalam Coronavirus


Also Read: ഇടുക്കിയിൽ ഓർത്തോഡോക്സ്-യാക്കോബായ സംഘർഷം; 12 പേർ അറസ്റ്റിൽ

ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചെയര്‍മാന്‍ താലൂക്കാശുപത്രിയില്‍ എത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടിവി റോഷ് പറഞ്ഞു. അതേസമയം ഇന്നലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെയും ലോഡ്ജു കളുടെയും യോഗം താലൂക്കാശുപത്രിയില്‍ വിആര്‍ സുനില്‍കുമാര്‍ എംഎല്‍എ വിളിച്ചുചേര്‍ത്തു. ആവശ്യം വന്നാല്‍ എല്ലാവരും സഹകരിക്കാമെന്ന് യോഗത്തില്‍ ഉറപ്പ് നല്‍കിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Also Read: സുഹൃത്തിന് സീറ്റ് പിടിക്കാന്‍ ട്രെയിനില്‍ ചാടി കയറാന്‍ ശ്രമം; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം

ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പരിധിയില്‍ കോവിഡ് സംശയത്തോടെ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ ഫലം നെഗറ്റീവ്. കൊവിഡ് ബാധിതനായി ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുന്ന കൂളിമുട്ടം സ്വദേശിയായ യുവാവ് സന്ദര്‍ശിച്ച ചേറ്റുവയിലെ ബന്ധുക്കളായ രണ്ട് പേരുടേയും ഉംറയില്‍ സന്ദര്‍ശനം നടത്തി തിരിച്ചു വന്ന ഒരു സ്ത്രീയുടേയും രക്തപരിശോധനാ ഫലമാണ് നെഗറ്റീവായത്.യുവാവിന്റെ ബന്ധുവായ ഒരു യുവതിയുടെ ഫലം കൂടി ലഭിക്കാനുണ്ട്.എല്ലാവരും വീടുകളില്‍ ക്വാറന്റൈനിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്