കൊവിഡ് സ്ഥിരീകരിച്ച് 67,831 പേർ ചികിത്സയിൽ
ഇന്ന് 6028 പേര്‍ക്ക് സ്ഥിരീകരിച്ചപ്പോൾ 67,831 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 6398 പേര് കൂടി രോഗമുക്തി നേടിയതോടെ കൊവിഡ് ഭേദമായി ആശുപത്രി വിട്ടവരുടെ ആകെ എണ്ണം 4,81,718 ആയി ഉയർന്നു. പുതിയതായി 28 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 1997 ആയി. 5213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 654 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വിവിധ ജില്ലകളിലായി 3,15,518 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ആണ്.
കൊവിഡ് പോസിറ്റീവ് കേസുകൾ
കേരളത്തിൽ ഇന്ന് 6028 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ കൂടുതൽ കേസുകൾ മലപ്പുറം ജില്ലയിലാണ്. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509, കോട്ടയം 423, ആലപ്പുഴ 395, തിരുവനന്തപുരം 393, കണ്ണൂര്‍ 251, പത്തനംതിട്ട 174, കാസര്‍കോട് 138, വയനാട് 135, ഇടുക്കി 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗമുക്തി നേടിയവരുടെ വിവരങ്ങൾ
കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞ 6398 പേർക്ക് രോഗമുക്തിയുണ്ടായി. തിരുവനന്തപുരം 611, കൊല്ലം 664, പത്തനംതിട്ട 137, ആലപ്പുഴ 824, കോട്ടയം 301, ഇടുക്കി 62, എറണാകുളം 545, തൃശൂര്‍ 803, പാലക്കാട് 497, മലപ്പുറം 740, കോഴിക്കോട് 634, വയനാട് 151, കണ്ണൂര്‍ 295, കാസര്‍ഗോഡ് 134 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
28 കൊവിഡ് മരണങ്ങൾ കൂടി
28 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വര്‍ക്കല സ്വദേശിനി ആനന്ദവല്ലി (64), നഗരൂര്‍ സ്വദേശിനി സുഹറാ ബീവി (76), കടക്കാവൂര്‍ സ്വദേശി സുരേഷ് (53), കൊല്ലം ആയൂര്‍ സ്വദേശി അബ്ദുള്‍ ജബ്ബാര്‍ (65), ക്ലാപ്പന സ്വദേശി താജുദ്ദീന് (60), അമ്പനാട് സ്വദേശി ജലാലുദീന്‍ (56), തേവലക്കര സ്വദേശിനി ഐഷ കുഞ്ഞ് (72), ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശി സുഫികോയ (64), പുന്നപ്ര സ്വദേശി ടിനി (48), പേഴാപ്ര സ്വദേശിനി കല്യാണി (88), കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി രാജു (52), എറണാകുളം മേക്കാട് സ്വദേശി എം.ജെ. ജോണ്‍ (68), കര്‍ഷക റോഡ് സ്വദേശി ടി.ജി. ഇഗ്നേഷിയസ് (72), തൃശൂര്‍ എനമക്കല്‍ സ്വദേശി ആര്.എസ്. അമ്പൂട്ടി (73), എടക്കര സ്വദേശിനി വി.കെ. കമലാക്ഷി (79), ഒല്ലൂര്‍ സ്വദേശി ടി.സി ദേവസി (79), കൈപമംഗലം സ്വദേശി അബ്ദുള്‍ അസീസ് (46), കാരയമുറ്റം സ്വദേശി ഹാരിഷ് കേശവ് (46), ദേശമംഗലം സ്വദേശിനി ശാരദ വാസുദേവന്‍ (63), പറവത്താനി സ്വദേശി സി.ടി. തോമസ് (69), പാലക്കാട് കേരളശേരി സ്വദേശിനി ആമിന (72), മലപ്പുറം പന്നിപ്പാറ സ്വദേശി പാച്ചന് (72), കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി സുശീല (72), ഫറോഖ് സ്വദേശി സുധാകരന് (53), മൊടക്കല്ലൂര്‍ സ്വദേശി രാജന് (64), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി മുഹമ്മദ് അഷറഫ് (49), തളിയില്‍ സ്വദേശി പങ്കജാക്ഷന് (66), മുഴപ്പിലങ്ങാട് സ്വദേശി അബൂബക്കര്‍ സിദ്ദിക് (59) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1997 ആയി.
കേരളത്തിൽ സംഭവിക്കുന്നത്
മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം കുറയുമ്പോൾ കേരളത്തിലെ ദിനം പ്രതിയുള്ള കണക്കുകൾ ആശങ്ക പകരുന്നതാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും മരണസംഖ്യ നിയന്ത്രിക്കാൻ കഴിയാത്തത് തിരിച്ചടിയാണ്. സമ്പർക്കത്തിലൂടെയുള്ള കേസുകളാണ് കൂടുതൽ. ആരോഗ്യ പ്രവർത്തകരിലെ രോഗബാധ ഉയർന്ന തോതിൽ തുടരുകയാണ്. രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്ന സാഹചര്യത്തിൽ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം ഉയർന്ന തോതിലാണ്.
രാജ്യത്തെ കൊവിഡ് കേസുകൾ
രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ്യ വർധനയുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ കണക്കുകൾ ആശങ്ക പകരുന്നതാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 90,04,366 ആയി ഉയർന്നു. 4,43,794 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 84,28,410 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 44,807 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 1,32,162 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു.
മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കുറയുന്നു
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിലടക്കം കൊവിഡ് ബാധിതരുടെ എണ്ണം കുറയുകയാണ്. തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ ദിനം പ്രതിയുള്ള കണക്കുകൾ കുറഞ്ഞ തോതിലാണ്. ഡൽഹി, കേരളം, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലാണ് ദിനം പ്രതിയുള്ള കൊവിഡ് കേസുകൾ കൂടിയ തോതിലുള്ളത്.