ആപ്പ്ജില്ല

വിവാഹത്തില്‍ പങ്കെടുത്ത പ്രവാസിക്ക് കൊവിഡില്ല, ആശ്വാസത്തില്‍ വയനാട്ടുകാര്‍

കഴിഞ്ഞ അഞ്ചാം തീയതിയാണ് വിന്‍സന്റ്ഗിരി സ്വദേശിയായ ഇയാള്‍ നാട്ടിലെത്തിയത്. കൊവിഡ് രോഗിക്കൊപ്പം യാത്ര ചെയ്തവരില്‍ 5 പേര്‍ വയനാട്ടില്‍ നിന്നുള്ളവരായിരുന്നു.

Samayam Malayalam 19 Mar 2020, 1:44 pm
Samayam Malayalam kerala corona 5


കല്‍പ്പറ്റ: കൊവിഡ് 19 സ്ഥിരീകരിച്ച കണ്ണൂര്‍ പെരിങ്ങോം സ്വദേശിക്കൊപ്പം വിമാനത്തിലെത്തിയ പ്രവാസിക്ക് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇയാള്‍ മാനന്തവാടിയിലെ വിവാഹചടങ്ങില്‍ പങ്കെടുത്തത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു വിവാഹത്തില്‍ പങ്കെടുത്ത ശേഷം വിദേശത്തേയ്ക്ക് മടങ്ങിയ ഇദ്ദേഹത്തിന്റെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.

കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് നിലനിന്നിരുന്ന ആശങ്കയ്ക്കും വിരാമമായി. കഴിഞ്ഞ മാര്‍ച്ച് അഞ്ചാം തീയതി ദുബായ്- കോഴിക്കോട് സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇദ്ദേഹം കേരളത്തില്‍ എത്തിയത്. വയനാട്ടില്‍ നിന്നുള്ള അഞ്ച് പേരാണ് കൊവിഡ് ബാധിതനൊപ്പം ഇതേ വിമാനത്തില്‍ ഉണ്ടായിരുന്നത്.

Also Read: കൊറോണ വൈറസ് വാക്സിൻ എന്ന് റെഡിയാകും?; അണിയറയിൽ നടക്കുന്നത് ഈ കാര്യങ്ങൾ

മാനനന്തവാടി വിന്‍സന്റ്ഗിരി സ്വദേശിയാണ് മാനന്തവാടിയില്‍ ആയിരത്തോളം പേര്‍ പങ്കെടുത്ത വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വിദേശത്തേയ്ക്ക് മടങ്ങിയത്. വിമാനത്തില്‍ ഉണ്ടായിരുന്ന മറ്റ് 4 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്