ആപ്പ്ജില്ല

പ്രവാസിയുടെ ആത്മഹത്യയില്‍ അറസ്റ്റിലായവര്‍ക്ക് സ്വീകരണം

പ്രവാസിയുടെ ആത്മഹത്യ: അറസ്റ്റിലായവര്‍ക്ക് സി.പി.ഐ സ്വീകരണം നല്‍കി

Samayam Malayalam 14 Mar 2018, 4:07 pm
കൊച്ചി: പുനലൂരില്‍ പ്രവാസിയുടെ മരണത്തെ ആത്മഹത്യയില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സി.പി.ഐ സ്വീകരണം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. എ.ഐ.വൈ.എഫ് പ്രവര്‍ത്തകരുടെ കൊടികുത്തല്‍ സമരത്തെ തുടര്‍ന്നാണ് പ്രവാസിയായ സുഗതന്‍ ആത്മഹത്യ ചെയ്‍തതെന്നാണ് കുടുംബക്കാര്‍ ആരോപിക്കുന്നത്.
Samayam Malayalam cpi extends heroes welcome to culprits in sugathan death
പ്രവാസിയുടെ ആത്മഹത്യയില്‍ അറസ്റ്റിലായവര്‍ക്ക് സ്വീകരണം


ജാമ്യത്തിലിറങ്ങിയ മൂന്ന് പേര്‍ക്ക് സി.പി.ഐ സ്വീകരണം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

"കൊല്ലം കുന്നിക്കോടു വച്ചായിരുന്നു പരിപാടി. എ ഐ വൈ എഫ് കുന്നിക്കോട് മണ്ഡലം പ്രസിഡന്‍റ്‍ എം എസ് ഗിരീഷിനും മറ്റ് രണ്ട് പേര്‍ക്കുമാണ് സ്വീകരണം നല്‍കിയത്. സി.പി.ഐ പ്രാദേശിക നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു." മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്‍തു.

പ്രവാസിയായിരുന്ന സുഗതന്‍ വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ കണ്ടെത്തിയ സ്ഥലത്ത് എ.ഐ.വൈ.എഫ്- സി.പി.ഐ പ്രവര്‍ത്തകര്‍ കൊടിനാട്ടിയതാണ് പ്രശനങ്ങള്‍ക്ക് കാരണം. ജോലി തടസപ്പെട്ടതിനെത്തുടര്‍ന്ന് വര്‍ക്ക് ഷോപ്പിനായി കണ്ടെത്തിയ സ്ഥലത്ത് തൂങ്ങിമരിക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്