ആപ്പ്ജില്ല

സി.പിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് വീണ്ടും വധഭീഷണി

സി.പിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് വീണ്ടും വധഭീഷണി. ടൗണ്‍ സിഐക്ക് ലഭിച്ച കത്തിലാണ്

TNN 22 Oct 2016, 8:12 pm
കണ്ണൂര്‍: സി.പിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് വീണ്ടും വധഭീഷണി. ടൗണ്‍ സിഐക്ക് ലഭിച്ച കത്തിലാണ് പി ജയരാജനെ വധിക്കുമെന്ന പരാമര്‍ശമുള്ളത്. ഇതേ തുടര്‍ന്ന് കേസെടുത്ത് പൊലിസ് അന്വേഷണം തുടങ്ങി. കീപ്പര്‍ ഓഫ് ദ ഓര്‍ഡര്‍’ എന്ന പേരിലാണ് ഭീഷണിക്കത്ത് വന്നത്.
Samayam Malayalam cpi m leader p jayarajan receives death threat again
സി.പിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് വീണ്ടും വധഭീഷണി


ഒരു മാസത്തിനുള്ളില്‍ ജയരാജനെ വധിക്കുമെന്നും എന്നാല്‍ മാത്രമേ കണ്ണൂരില്‍ സമാധാനം വരികയുള്ളൂവെന്നും കത്തില്‍ പറുയുന്നു. പൊതുപരിപാടികളില്‍ ജയരാജന് നല്‍കുന്ന സുരക്ഷ പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ പൊലീസുകാര്‍ക്ക് പരുക്കുപറ്റാന്‍ സാധ്യതയുണ്ടെന്നും കത്തിലുണ്ട്.

കത്തിന്റെ ഉറവിടം സംബന്ധിച്ച് പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. രണ്ടു മാസം മുന്‍പും പി.ജയരാജന് വധഭീഷണിയുണ്ടായിരുന്നു. ഹെയില്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്ന പേരിലാണ് ജയരാജന് അന്ന് ഭീഷണി കത്ത് ലഭിച്ചത്. ഐഎസിനെപ്പറ്റി വല്ലാതെ പറഞ്ഞു. ഇനി വലിയ വായില്‍ പറയാന്‍ അനുവദിക്കില്ല എന്ന് കത്തില്‍ പറഞ്ഞിരുന്നു.



English Summary: CPM Kannur district secretary P Jayarajan gets threatening letter

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്