ആപ്പ്ജില്ല

​താനൂരിൽ സിപിഎം പ്രവർത്തകർക്ക് മർദ്ദനമേറ്റു: ഏഴ് പേർക്ക് പരിക്ക്

മലപ്പുറം ജില്ലയിലെ താനൂരിൽ സിപിഎം പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു

TNN 5 Feb 2018, 8:24 am
താനൂർ: മലപ്പുറം ജില്ലയിലെ താനൂരിൽ സിപിഎം പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. സിപിഎം ജില്ലാക്കമ്മിറ്റിയംഗം ഇ.ജയൻ ഉൾപപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന് സിപിഎം ആരോപിക്കുന്നു.
Samayam Malayalam cpim activists attacked in malappuram
​താനൂരിൽ സിപിഎം പ്രവർത്തകർക്ക് മർദ്ദനമേറ്റു: ഏഴ് പേർക്ക് പരിക്ക്


താനൂർ ഒഴൂരിൽ വെച്ച് ഞായറാഴ്ച വൈകീട്ടോടെയാണ് മർദ്ദനമേറ്റത്. ഒരും സംഘം ആളുകളെത്തി ഇവരെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്