ആപ്പ്ജില്ല

ഗര്‍ഭിണിയെ ആക്രമിച്ച കേസ്: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

നാഭിയിൽ ചവിട്ടേറ്റതിനെത്തുടര്‍ന്ന് ഗര്‍ഭസ്ഥശിശു മരിച്ചിരുന്നു

TNN 15 Feb 2018, 12:46 pm
കോഴിക്കോട്: കോടഞ്ചേരിയിൽ ഗര്‍ഭിണിയെ ആക്രമിച്ച കേസിൽ 7 പ്രതികളും പോലീസിന്‍റെ പിടിയിലായി. സിപിഎം ബ്രാഞ്ച് സെക്രട്ടറി തമ്പി തെറ്റാലിൽ ആണ് കേസിൽ അവസാനമായി അറസ്റ്റിലായത്. അക്രമത്തെത്തുടര്‍ന്ന് യുവതിയുടെ ഗര്‍ഭം അലസിപ്പോയിരുന്നു.
Samayam Malayalam cpim branch secretary arrested for assaulting pregnant lady
ഗര്‍ഭിണിയെ ആക്രമിച്ച കേസ്: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ


തേനംകുഴിയിൽ സിബി ചാക്കോയുടെ ഭാര്യ ജോസ്നിയെയാണ് തമ്പി തെറ്റാലിൽ ഉള്‍പ്പെടെയുള്ള പ്രതികള്‍ ആക്രമിച്ചത്. സരസമ്മ, ജോയി, ബിനോയ്, സെയ്തലവി, രഞ്ജിത് എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികള്‍. കഴിഞ്ഞ മാസം 28ന് അയൽവാസികള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു അക്രമം.

അക്രമത്തിനിടെ ജോസ്നിയുടെ നാഭിക്ക് ചവിട്ടേറ്റായിരുന്നു ഗര്‍ഭസ്ഥശിശു മരിച്ചത്. വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടിൽക്കയറിയായിരുന്നു അക്രമം. സംഭവത്തിൽ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സിബിയും കുടുംബവും പോലീസ് സ്റ്റേഷനുമുന്നിൽ കഴിഞ്ഞ ദിവസം നിരാഹാരമിരുന്നിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്