ആപ്പ്ജില്ല

പൗരത്വ നിയമം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആരെന്ന് പോലീസുകാരന്‍; നടപടി വേണമെന്ന് സിപിഎം

പോലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടികള്‍ ഉടന്‍ എടുക്കണമെന്നും ഇല്ലെങ്കില്‍ ബഹുജന പ്രക്ഷോഭം ഉള്‍പ്പെടെ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.

Samayam Malayalam 13 Jan 2020, 2:23 pm
കോഴിക്കോട്: പൗരത്വ നിയമം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആരെന്ന് പോലീസുകാരന്‍ ചോദിച്ചെന്ന് സിപിഎമ്മിന്റെ പരാതി. കോഴിക്കോട് എലത്തൂര്‍ സ്‌റ്റേഷനിലെ പോലീസുകാരനെതിരെയാണ് പരാതിയുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ഭരണഘടനാ സംരക്ഷണ റാലിയുടെ പ്രചാരണ വാഹനം അനധികൃതമായി കസ്റ്റഡിയിലെടുത്തതും മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചെന്നാണ് പരാതി നല്‍കിയിരിക്കുന്നത്.
Samayam Malayalam Pinarayi Vijayan


ഇത്തരം കാര്യങ്ങള്‍ വെച്ച് പൊറുപ്പിക്കാാന്‍ കഴിയുന്നതല്ലെന്നും ശക്തമായ നടപടികള്‍ ഉടന്‍ എടുത്തില്ലെങ്കില്‍ ബഹുജന പ്രക്ഷോഭം ഉള്‍പ്പെടെ സമരപരിപാടികള്‍ സിപിഎം സംഘടിപ്പിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.

കോഴിക്കോട് ബീച്ചില്‍ മുഖ്യമന്ത്രി പങ്കെടുത്ത ഭരണഘടനാ സംരക്ഷണ റാലി ഞായറാഴ്ച നടക്കുന്നതിനിടെ വൈകീട്ട് ആയിരുന്നു സംഭവം. മുഖ്യമന്ത്രിയെ അവഹേളിച്ചു സംസാരിച്ചെന്ന ആരോപണം എലത്തൂര്‍ എസ് ഐ ജയപ്രസാദ് നിഷേധിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്