ആപ്പ്ജില്ല

സിഒടി നസീര്‍ വധശ്രമക്കേസിൽ സിപിഎമ്മിന് പങ്കില്ലെന്ന് എം വി ഗോവിന്ദൻ

നസീര്‍ വധശ്രമത്തിൻ്റെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. അതേസമയം നസീർ വധശ്രമക്കേസിൽ തന്നെ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിക്കുന്നുവെന്ന് എ എൻ ഷംസീര്‍.

Samayam Malayalam 18 Jun 2019, 10:23 pm
കണ്ണൂര്‍: സിഒടി വധശ്രമക്കേസിൽ സിപിഎമ്മിന് പങ്കില്ലെന്ന് കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദൻ. ഇതിന് പിന്നിൽ പാര്‍ട്ടിക്കാരുണ്ടെങ്കിൽ അവരെ പാര്‍ട്ടിയിൽ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നസീര്‍ വധശ്രമത്തിൻ്റെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.
Samayam Malayalam CPIM


നസീറിനെ ആക്രമിച്ചതുകൊണ്ട് സിപിഎമ്മിന് നേട്ടമില്ല. പോലീസ് കണ്ടെത്തുന്ന ഒരു പ്രതിയെയും സംരക്ഷിക്കില്ല. പോലീസ് അന്വേഷണത്തിൽ ഇടപെടുകയില്ല. ആരെയും കൊന്നിട്ട് ഒരു പാര്‍ട്ടിക്കും വളരാൻ സാധിക്കില്ല. സിപിഎമ്മിൻ്റേത് രാഷ്ട്രീയ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനെ വെല്ലുവിളിക്കാനുള്ള രാഷ്ട്രീയ അടിത്തറയുള്ളയാളല്ല നസീര്‍. നസീറിനെ ആക്രമിച്ചതിൻ്റെ ഗുണഭോക്താവ് ആരാണെന്ന് ചിന്തിക്കണം. അത് എന്തായാലും സിപിഎമ്മല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നസീർ വധശ്രമക്കേസിൽ തന്നെ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിക്കുന്നുവെന്ന് തലശേരി എംഎൽഎ എ എൻ ഷംസീര്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് ആക്രമിക്കപ്പെട്ടയാളോടുള്ള സ്നേഹമല്ലെന്നും സിപിഎമ്മിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഷംസീര്‍ ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്