ആപ്പ്ജില്ല

നടിമാരുടെ കൂട്ടരാജി; 'അമ്മ'യ്‌ക്കെതിരെ ആഞ്ഞടിച്ച്‌ എംഎ ബേബി

താരങ്ങളുടെ സംഘടനയായ 'അമ്മ'ക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ മെമ്പ‍ർ എംഎ ബേബി

Samayam Malayalam 27 Jun 2018, 9:04 pm
കൊച്ചി: താരങ്ങളുടെ സംഘടനയായ 'അമ്മ'ക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ മെമ്പ‍ർ എംഎ ബേബി. സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യിച്ചു എന്ന പേരില്‍ കുറ്റാരോപിതനായി നിയമവ്യവസ്ഥയുടെ മുന്നില്‍ നില്‍ക്കുന്ന നടനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിലൂടെ ആധുനിക കേരള സമൂഹത്തോട് വെല്ലുവിളി നടത്തുകയാണ് അമ്മയെന്ന സംഘടനയെന്നും എംഎ ബേബി പറഞ്ഞു.
Samayam Malayalam 36200291_2236099546417059_563525521988648960_n



അമ്മയില്‍ നിന്ന് രാജിവെച്ച ഭാവന, രമ്യാ നമ്പീശന്‍, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരുടെ നടപടിക്ക് ജനാധിപത്യ കേരളമാകെ പിന്തുണ നല്‍കുമെന്ന് അദേഹം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്